കുന്നത്തൂർ സ്വദേശി അമലിന്റെ ആത്മഹത്യയ്ക്ക് പിന്നിലുംഓൺലൈൻ വായ്പാ തട്ടിപ്പ് സംഘത്തിന്റെ ഭീഷണി

Advertisement

കുന്നത്തൂർ . സംസ്ഥാനത്ത് ഓൺലൈൻ വായ്പാ തട്ടിപ്പിനെ തുടർന്നുള്ള ആത്മഹത്യകൾ വ്യാപകമായി തുടരവേ കുന്നത്തൂർ സ്വദേശി അമൽ (28) മൂന്ന് വർഷം മുമ്പ് ജീവിതം അവസാനിപ്പിച്ചതും ഇതേ കാരണത്താൽ.കുന്നത്തൂർ പടിഞ്ഞാറ് ലക്ഷ്മി ഭവനിൽ രാധാകൃഷ്ണപിള്ളയുടെയും മിനിയുടെയും മകൻ അമൽ
25-ാമത്തെ വയസ്സിലാണ് പനന്തോപ്പ്
പാറമടയിലെ വെള്ളക്കെട്ടിൽ ചാടി ആത്മഹത്യ ചെയ്തത്.കൊട്ടാരക്കരയിലെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു.ഓൺലൈൻ ആപ്പ് വഴി ഒന്നര ലക്ഷം രൂപയ്ക്ക് അമൽ അപേക്ഷ നൽകിയിരുന്നു.എന്നാൽ പണം ലഭിച്ചില്ല.പിന്നീട് ഡൽഹി കേന്ദ്രീകരിച്ചുള്ള സംഘം അമലിനെ ഭീഷണിപ്പെടുത്തി പലപ്പോഴായി 70000ത്തിലധികം രൂപ തട്ടിയെടുത്തു.ഇക്കാര്യം വീട്ടുകാരെ അറിയിക്കാതെ അതീവ രഹസ്യമായി കൊണ്ടു നടന്ന അമൽ സുഹ്യത്തുക്കളിൽ നിന്നും കടം വാങ്ങിയാണ് ആഴ്ച തോറും പണം അടച്ചു കൊണ്ടിരുന്നത്.കടം വാങ്ങിയ പണം സൃഹൃത്തുക്കൾക്ക് മടക്കി നൽകാനും ഏറെ പ്രയാസപ്പെട്ടിരുന്നു.ഒടുവിൽ ജീവിതം അവസാനിപ്പിക്കുവാൻ അമൽ തീരുമാനമെടുക്കുകയായിരുന്നു. രാത്രിയിൽ പാതയോരത്ത്
ബൈക്ക് വച്ചതിനു ശേഷം പാറമടയിലേക്ക് ചാടുകയായിരുന്നു.ശാസ്താംകോട്ടപോലീസ് അന്വേഷണം ആരംഭിക്കുകയും അമലിന്റെ സുഹൃത്തുക്കളെ അടക്കം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.ഓൺലൈൻ വായ്പാ തട്ടിപ്പ് സംഘത്തിന്റെ ഭീഷണിയാണ് മരണ കാരണമെന്ന് പോലീസ് കണ്ടെത്തുകയും അന്വേഷണം ഡൽഹിയിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു.എന്നാൽ തുടക്കത്തിൽ കാട്ടിയ ശുഷ്ക്കാന്തി പിന്നീട് പോലീസ് കാണിക്കാതിരുന്നതിനെ തുടർന്ന് അന്വേഷണം പാതിവഴിയിൽ നിലയ്ക്കുകയായിരുന്നു.

Advertisement