നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു

Advertisement

കൊട്ടാരക്കര: നഗരസഭ പരിധിയിലുള്ള വ്യാപാര സ്ഥാപനങ്ങളില്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ എട്ട് കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. ന്യൂനത കണ്ടെത്തിയ കടകള്‍ക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസ് നല്‍കി. പരിശോധനയ്ക്ക് നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ സുരേഷ് ജി.എസ്, സീനിയര്‍ പബ്ലിക്ക് ഇന്‍സ്‌പെക്ടര്‍ ബിനു ജോര്‍ജ്, ജൂനിയര്‍ പബ്ലിക്കല്‍ ഇന്‍സ്‌പെക്ടര്‍മാരായ അശ്വതി, അനി എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement