മണിപ്പൂർ കലാപം:ഭരണിക്കാവിൽമുസ്ലിം ലീഗ് നൈറ്റ് മാർച്ച് നടത്തി

Advertisement

ശാസ്താംകോട്ട . മണിപ്പൂർ കലാപത്തിലെ കേന്ദ സർക്കാർ സമീപനത്തിനെതിരെ മുസ്ലിം ലീഗ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണിക്കാവിൽ നൈറ്റ് മാർച്ച് നടത്തി.സമാധാനം ആഗ്രഹിക്കുന്ന മണിപ്പൂർ ജനതയക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചായിരുന്നു നൈറ്റ് മാർച്ച്.മുസ്ലീംലീഗ് സംസ്ഥാന കമ്മറ്റി അംഗവും എസ് ടി യു ജില്ലാ പ്രസിഡന്റുമായ കക്കാക്കുന്ന് ഉസ്മാൻ കുഞ്ഞ് ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു.

നിയോജക മണ്ഡലം ജനറൽ ജനറൽ സെക്രട്ടറി പോരുവഴി ഹുസൈൻ,ദളിത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സുധാകരൻ കുന്നത്തൂർ,ഷാജി പുതുമംഗലം, സിയാദ് ചെളിക്കണ്ടം,മൈതീൻ കുഞ്ഞ് താസ,ഷാനവാസ് പോരുവഴി,സലിം വിളയിൽ,മുഹമ്മദ് ഹനീഫ എന്നിവർ സംസാരിച്ചു.ഇടവനശേരി സലാഹുദ്ദീൻ,എം.എസ്. ഷാജഹാൻ,സജി വട്ടവിള,മുകളുംപുറത്ത് അബുൽസലാം,നൗഷാദ് അയന്തിയിൽ,ബഷീർ ഒല്ലായിൽ, അലിയാര് കുട്ടി,കുബൈബ് ചക്കുവള്ളി,സക്കീന തെങ്ങുംവിള, ഷീബ മയ്യത്തുംകര എന്നിവർ നേതൃത്വം നൽകി.

Advertisement