കൊട്ടാരക്കര. വൃദ്ധ മാതാവിനെയും ബാലനായ മകനെയും സംരക്ഷിക്കാതെ മദ്യപാനത്തില്‍ സ്വയം മറന്ന യുവാവ് രക്തം ഛര്‍ദ്ദിച്ചു മരിച്ചു, പിന്നാലെ പട്ടിണികിടന്ന അമ്മയും, ജീവിതവഴിയില്‍ ഒറ്റപ്പെട്ട് 14കാരന്‍. കേരളം ലഹരിക്കെതിരെ ദീപം തെളിച്ച സന്ധ്യയിലാണ് ലഹരിപ്പിടിയില്‍ ഈ കുടുംബം പിടഞ്ഞു തീര്‍ന്നത്
സദാനന്ദപുരം പനവേലിയിലാണ് കടുത്ത മദ്യാ സക്തിയിലായ മകന്‍ മരപ്പെട്ടത് തുടര്‍ന്ന് മരണപെട്ടയാളിന്റെ വായോധികയായ അമ്മയും മരണപെട്ടത്. പനവേലി പുത്തന്‍വീട്ടില്‍ സന്തോഷ് (43)മാതാവ്‌ചെ,ല്ലമ്മ (78) എന്നിവരാണ് മരിച്ചത്. കുറച്ചു ദിവസങ്ങളായി കടുത്ത മദ്യാസക്തിയില്‍ ആയിരുന്ന സന്തോഷ് കഴിഞ്ഞ ദിവസം രാവിലെ രക്തം ശര്‍ദ്ദിച്ചു അവശ നിലയില്‍ കണ്ടതോടെ മകന്‍ സൂരജ് സന്തോഷിന്റെ കൂട്ടുകാരെ വിളിച്ചറിയുക്കുകയായിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്പോഴേക്കും സന്തോഷ് മരിച്ചിരുന്നു. ആശുപത്രിയില്‍ നിന്നും അറിയിച്ചതിനെ തുടര്‍ന്ന് സന്തോഷിന്റെ വീട്ടിലെത്തിയ പോലീസ് മരിച്ച നിലയില്‍ ചെല്ലമ്മയെ കാണുകയായിരുന്നു.
കൊട്ടാരക്കരയില്‍ നിന്നും ഡിവൈഎസ്പി ജീ ഡി വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിലെത്തി പരിശോധനകള്‍ നടത്തി. മേല്‍ നടപടികള്‍ സ്വീകരിച്ചു.മൃതദേഹങ്ങള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.
രണ്ടാഴ്ചയായി അമ്മ ചെല്ലമ്മയെ മുറിക്കുള്ളില്‍ പൂട്ടി ഇട്ട സന്തോഷ് മകന്‍ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ സൂരജിനെ വീടിനു പുറത്താക്കി വീടിനകത്തിരുന്നു കടുത്ത മദ്യപാനം ആയിരുന്നു.്.സൂരജ് രണ്ടാഴ്ചയായി കക്കൂസിലും, സിറ്റൗട്ടിലുമായി ഉറങ്ങിയത്. സ്‌കൂളില്‍ നിന്നും കിട്ടുന്നതും ചില കൂട്ടുകാര്‍ നല്‍കുന്നതുമായ ഭക്ഷണമാണ് സൂരജ് കഴിച്ചിരുന്നത്. കടുത്ത മദ്യസക്തിയെ തുടര്‍ന്ന് സന്തോഷിന്റെ രണ്ടാമത്തെ ഭാര്യ ഷൈനി കുറച്ചു നാളായി മാറി താമസിക്കുകയായിരുന്നു . പത്തു വര്‍ഷം മുന്നേ ആദ്യ ഭാര്യ സൂരജിന്റെ അമ്മ രോഷ്‌നി ഒറീസ്സയില്‍ ജോലിക്കായി പോയിരുന്നു അതിനുശേഷമാണ് സന്തോഷ് ഷൈനിയെ വിവാഹം കഴിച്ചത് . കഴിഞ്ഞ ദിവസം വീട്ടിലെ ഇരുമ്പ് പെട്ടി വിറ്റു കിട്ടിയ പൈസയില്‍ നിന്നും സൂരജ് അവശ നിലയിലായ സന്തോഷിനു ഭക്ഷണം വാങ്ങി നല്‍കിയിരുന്നതായി സൂരജ് പറയുന്നു. കഴിഞ്ഞ ദിവസം രാവിലെ 10 മണിക്ക് സന്തോഷ് രക്തം ശര്ധിച്ചു അവശ നിലയില്‍ കണ്ടതോടെ സുഹൃത്ത് വിഷ്ണുവിനെ വിളിച്ചു പറയുകയും ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണ പെടുകയായിരുന്നു. മരണ വിവരം അന്വേഷിക്കാന്‍ ചെന്ന പോലീസ് മരണപെട്ട ചെല്ലമ്മയെ ആണ് കാണുന്നത്. ഭക്ഷണം കഴിക്കാതെ അവശനിലയിലാണ് മരിച്ചതാകാ മെന്നാണ് പ്രാഥമിക നിഗമനം.
സൈന്യത്തില്‍ നിന്നും വിരമിച്ച ചെല്ലമ്മയുടെ ഭര്‍ത്താവ് അന്തരിച്ച ഗോപാലകൃഷ്ണന്റെ പെന്‍ഷന്‍ തുക സന്തോഷാണ് എടുത്തിരുന്നത്.