പാലക്കാട്.കേരളത്തെ പിടിച്ചുലച്ച പ്രളയം മനുഷ്യ നിർമിതം ആണെന്ന മാത്യൂ കുഴൽനാടന്റെ ആരോപണത്തിന് പിന്നാലേ പ്രതിഷേധം കനപ്പിക്കുകയാണ് udf. മാത്യു കുഴൽനാടന്റെ നേതൃത്വത്തിൽ മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ഓഫീസിലേക്ക് udf പ്രവർത്തകർ മാർച്ച് നടത്തി. പ്രതിഷേധക്കാർ പിരിഞ്ഞു പോകാത്തതോടെ പോലീസ് തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചു.
മാത്യു കുഴല്നാടൻ പുറത്തുവിട്ട ശബ്‌ദ സന്ദേശം തൻ്റേതല്ലെന്നാണ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ വാദം. എന്നാൽ എന്ത് കൊണ്ട് മന്ത്രി പരാതി നൽകുന്നില്ലെന്നും നിയമ നടപടിയുമായി മുന്നോട്ട് പോകാൻ ധൈര്യമില്ലെങ്കിൽ രാജിവെച്ചു പുറത്തു പോകണം എന്നും ആവശ്യപ്പെട്ടു കൊണ്ടായിരുന്നു യുഡിഎഫ് മാർച്ച്. മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച മാത്യു കുഴൽനാടൻ, ചിറ്റൂർ നഗരസഭാ അധ്യക്ഷനും യുഡിഎഫ് സ്ഥാനാർത്ഥിയുമായ സുമേഷ് അച്യുതൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം.
യുഡിഎഫ് അധികാരത്തിൽ വന്നാൽ ആദ്യം അന്വേഷിക്കുക മനുഷ്യ നിർമ്മിത പ്രളയം ആയിരിക്കുമെന്നും ഓഡിയോ എ ഐ അല്ലെന്ന് തെളിഞ്ഞാൽ മന്ത്രിയെ ശവമൊഴിക്കികൾ എന്ന് ജനങ്ങൾ വിളിക്കുമെന്നും മാത്യു കുഴൽനാടൻ
പുറത്തുവന്ന ഓഡിയോകൾ വ്യാജമാണെങ്കിൽ അതിനെതിരെ മന്ത്രി പരാതി കൊടുക്കണം എന്നും നിയമപരമായി നേരിടണം എന്നും സുമേഷ് അച്യുതൻ
ബൈറ്റ്
പ്രതിഷേധക്കാരെ താലൂക്ക് ആശുപത്രിക്ക് മുന്നിൽ വച്ച് പോലീസ് ബാരിക്കേട് വച്ച് തടഞ്ഞു. ബാരിക്കേട് മറികടക്കാൻ ശ്രമിച്ചതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. തുടർന്ന് തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചു.
also read:





































