Home News Breaking News ശ്രീനന്ദയുടെ അപകട മരണത്തില്‍ ദുരൂഹത മാറുന്നു

ശ്രീനന്ദയുടെ അപകട മരണത്തില്‍ ദുരൂഹത മാറുന്നു

Advertisement

ചിക്കമംഗളൂര്‍. പാലക്കാട് സ്വദേശി 15 കാരി ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത അകലുന്നു. ശ്രീനന്ദയുടെ മരണത്തിൽ അസ്വാഭാവികത ഇല്ല. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാവുന്നത്.

ശരീരത്തിൽ ഉടനീളം പരിക്കുകളുണ്ട്. പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിലാണ്. തലയ്ക്ക് ഗുരുതരമായ ക്ഷതം ഏറ്റിട്ടുണ്ട്. തലയുടെ വലതു ഭാഗത്ത് ഏറ്റ ക്ഷതം മരണ കാരണം. ശ്രീനന്ദയുടെ മരണം ദുരൂഹമെന്ന് കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. കുട്ടിയെ ആരെങ്കിലും അപായപ്പെടുത്തി എന്നതായിരുന്നു ആരോപണം. കുട്ടിയെ അവസാനം കണ്ട സ്ഥലവും മൃതദേഹം കിടന്ന സ്ഥലവും തമ്മിലുള്ള ദൂരം, പൊലീസ് നായ സമീപത്തെ കടയിലേക്കു പോയത് കുട്ടിയെ കാണാതായതിലെ അസ്വാബാവികത എന്നിവയാണ് വീട്ടുകാരെ ആശങ്കപ്പെടുത്തിയത്. വിശദമായ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ മര്റു കാരണങ്ങളുണ്ടെങ്കില്‍ വെളിപ്പെടും.

മൃതദേഹം ഇന്ന് രാവിലെ 9.00 ന് ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിക്കും. രാവിലെ 10 മണി വരെ പൊതുദര്‍ശനം ഉണ്ടാകും. 10.30 ഓടെ സംസ്‌കാര ചടങ്ങുകള്‍ നടത്തും. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം ലക്കിടി, തിരുവില്വാമല ഐവര്‍മഠത്തിലാണ് ശ്രീനന്ദയുടെ മൃതദേഹം സംസ്‌കരിക്കുക.

also read:

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here