കണ്ണൂർ: കണ്ണൂരിൽ വീടിന് നേരെ ആക്രമണം. പയ്യന്നൂരിലാണ് സംഭവം. വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വീടിന് നേരെയാണ് ആക്രണം ഉണ്ടായത്. കൂടാതെ വീടിന് മുന്നിലുണ്ടായിരുന്ന കാറിനും തീയിട്ടു. ടി പുരുഷോത്തമൻ്റെ കാറിനാണ് തീയിട്ടത്. വീടിൻ്റെ ഗ്ലാസ് ജനലുകളും തകർത്തു. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരെന്നാണ് ടി പുരുഷോത്തമൻ പറയുന്നത്.
ഇന്നലെ രാത്രി ഒരുമണിയോടെയാണ് വീടിന് നേരെ ആക്രമണം ഉണ്ടായത്. വീടിൻ്റെ ജനൽ എറിഞ്ഞുതകർക്കുകയും വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന് തീയിടുകയുമായിരുന്നു. തീ ആളിക്കത്തുന്നത് കണ്ടാണ് പുരുഷോത്തമനും കുടുംബാംഗങ്ങളും പുറത്തേക്കിറങ്ങിയത്. തീ അണക്കാൻ ശ്രമിക്കുകയും ചെയ്തു. ആക്രമണം നടത്തിയ ശേഷം ഓടിപ്പോയത് സിപിഎം പ്രവർത്തകരാണെന്നാണ് ടി പുരുഷോത്തമൻ പറയുന്നത്.
താൻ പാർട്ടി അംഗമെന്ന് ഉടമ ടി.പുരുഷോത്തമൻ വ്യക്തമാക്കി. കുഞ്ഞികൃഷ്ണന് വേണ്ടി പ്രവർത്തിച്ചിട്ടില്ല. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് പോയതിനാണ് ആക്രമിക്കപ്പെട്ടത്. ആക്രമിച്ചത് സിപിഐഎം പ്രവർത്തകർ. മൂന്നംഗ സംഘം ആക്രമിച്ചത് 12.30 യോടെ. മകൾ കിടന്നിരുന്ന റൂമിലേക്കും കല്ലേറുണ്ടായി. ‘പയ്യന്നൂരിൽ സിപിഐഎം നടത്തുന്നത് ഫാസിസമെന്നും പുരുഷോത്തമന്‍.
ഇതുകൂടി വായിക്കൂ .



































