Home News Breaking News ഉരുൾപൊട്ടൽ ദുരന്തത്തിലെ ഇരയായ ശ്രുതിക്ക് വീടു നൽകേണ്ടതില്ല എന്ന മന്ത്രിസഭാ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ടി...

ഉരുൾപൊട്ടൽ ദുരന്തത്തിലെ ഇരയായ ശ്രുതിക്ക് വീടു നൽകേണ്ടതില്ല എന്ന മന്ത്രിസഭാ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ടി സിദ്ദിഖ്

Advertisement

വയനാട്. ഉരുൾപൊട്ടൽ ദുരന്തത്തിലെ ഇരയായ ശ്രുതിക്ക് വീടു നൽകേണ്ടതില്ല എന്ന മന്ത്രിസഭാ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ടി സിദ്ദിഖ്. സർക്കാർ പദ്ധതിയിലേക്ക് വരാൻ താൽപര്യം പ്രകടിപ്പിക്കുന്ന വരെ എന്തുകൊണ്ടാണ് അകറ്റിനിർത്തുന്നത്. ശ്രുതിയെ തെരഞ്ഞെടുപ്പ് വിഷയമാക്കിയ നിന്ദ്യമായ പദ്ധതിയാണ് മുഖ്യമന്ത്രിയും സിപിഎമ്മും നടപ്പാക്കിയത്. ധർമ്മടത്തും തൃശൂരും വരെ ദുരന്തബാധിതരെ പ്രചാരണത്തിന് ഉപയോഗിച്ചു. കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണം പൂർത്തിയാക്കുമെന്നും ടി സിദ്ദിഖ് പറഞ്ഞു

വീട് നൽകേണ്ട എന്ന് തീരുമാനമെടുത്തത് കഴിഞ്ഞ പത്തിന്. ചീഫ് സെക്രട്ടറിയുടെ ശുപാർശയുണ്ടായിട്ടും എന്തുകൊണ്ട് വീട് നൽകിയില്ല എന്ന് ടി സിദിഖ്. വീട് കൊടുക്കേണ്ട എന്ന് തീരുമാനമെടുത്തത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ. എംഎൽഎ പറഞ്ഞു പറ്റിച്ചു എന്നു പറഞ്ഞ് വാർത്ത സമ്മേളനം വിളിച്ചത് സിപിഎം ജില്ലാ സെക്രട്ടറി. തെരഞ്ഞെടുപ്പിന് മാനിപ്പുലേറ്റ് ചെയ്യുകയാണ് ചെയ്തത്. ക്യാബിനറ്റ് യോഗം എന്തുകൊണ്ടാണ് ഇത്തരത്തിൽ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി മറുപടി പറയണം

കോൺഗ്രസ് വീട് കൊടുക്കട്ടെ എന്ന് എന്തുകൊണ്ടാണ് മുഖ്യമന്ത്രി പറയുന്നത്. കോൺഗ്രസിന്റെ തലയിലേക്ക് ഇട്ട് എന്തുകൊണ്ടാണ് മുഖ്യമന്ത്രി തല ഊരുന്നത്. സർക്കാർ വീടുകളിലേക്ക് തിരികെ വരാൻ ആഗ്രഹിക്കുന്നവരെ പരിഗണിക്കുകയാണ് വേണ്ടത്. യുഡിഎഫ് സർക്കാർ വന്നാൽ ഇക്കാര്യത്തിൽ പുന : പരിശോധന ഉണ്ടാകും

ദുരന്തബാധിത മേഖലകളിൽ ഉള്ളവരെ പ്രചരണത്തിന് ഉപയോഗിച്ചു. ധർമ്മടത്തും തൃശൂരിലും കൊണ്ടുപോയി. ദുരന്തബാധിതരെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപയോഗിച്ചു. യുഡിഎഫ് അധികാരത്തിൽ വന്നാൽ ശ്രുതിക്ക് വീട് നിർമ്മിച്ചു നൽകും ഉൾപ്പെടെ ആലോചിക്കും. കോൺഗ്രസ് പ്രഖ്യാപിച്ച വീടുകൾ നിർമ്മിച്ചു കാണിക്കും. ടൗൺഷിപ്പ് വീടുകളുടെ ഉദ്ഘാടനം നടത്തിയത് തന്നെ പ്രചാരണത്തിന് വേണ്ടി മാത്രമാണ്

കോൺഗ്രസ് വീട് എവിടെ എന്ന് ചോദിക്കുന്നവർ ആദ്യം ടൗൺഷിപ്പിലെ വീട്ടിൽ ആളുകളെ താമസിപ്പിക്കാൻ തയ്യാറാകട്ടെ എന്നും സിദ്ദിഖ് പറഞ്ഞു.

also read:

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here