Home News Breaking News പോളിംങ് ശതമാനം ഉയരുന്നത് ഭരണമാറ്റത്തിന്‍റെ സൂചനയാണോ, വിവരങ്ങളിതാ

പോളിംങ് ശതമാനം ഉയരുന്നത് ഭരണമാറ്റത്തിന്‍റെ സൂചനയാണോ, വിവരങ്ങളിതാ

Advertisement

കേരളത്തിലെ സീസാ പൊലിറ്റിക്സ് ഒരുപാട് വിലയിരുത്തലുകള്‍ക്ക് കാരണമായിട്ടുണ്ട്. രാഷ്ട്രീയ ചരിത്രത്തിൽ 1980 മുതലുള്ള കാലഘട്ടം വളരെയേറെ നിർണായകമാണ്. ഈ കാലയളവിലാണ് ഐക്യ ജനാധിപത്യ മുന്നണിയും (യുഡിഎഫ്) ഇടതുപക്ഷ ജനാധിപത്യ മുന്നണിയും (എല്‍ഡിഎഫ്) മാറി മാറി ഭരിക്കുന്ന രീതി ശക്തമായത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഉയർന്ന പോളിങ് രേഖപ്പെടുത്താറുണ്ട്. കേരള ല്‍നിയമസഭയിലേക്ക് നടന്ന ഏകദേശം എല്ലാ തെരഞ്ഞെടുപ്പുകളിലും 70 ശതമാനത്തില്‍ അധികം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. 1987 ല്‍ അത് 80 ശതമാനവും കടന്നു.

1980 മുതൽ ഓരോ അഞ്ചു വർഷം കൂടുമ്പോഴും ഭരണം മാറുന്ന രീതിയായിരുന്നു കേരളത്തിൽ ഉണ്ടായിരുന്നത്. എന്നാൽ 2021-ൽ പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാർ ഈ കീഴ്‌വഴക്കം തിരുത്തിക്കുറിച്ച് തുടർച്ചയായി രണ്ടാം തവണയും അധികാരത്തിലെത്തി. അതേസമയം, പോളിങ് ശതമാനത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ക്ക് കേരളത്തിലെ ഭരണനിർണയവുമായി ബന്ധമുണ്ടെന്ന് പൊതുവേ പറയപ്പെടുന്ന വിഷയമാണ്.

ഉയർന്ന പോളിങ് എപ്പോഴും യുഡിഎഫ് ഭരണത്തിനുള്ള മുറവിളിയാണെന്ന് കാലാകാലങ്ങളായി വിശ്വസിച്ചുപോരുന്നു. അതിലെ വസ്‌തുത പരിശോധിക്കുമ്പോള്‍ പലസമയങ്ങളിലും അത് ശരിയായി വരാറുമുണ്ട്. 1982 ലും 2001 ലും 2011 ലും പോളിങ് ശതമാനം തൊട്ടുമുൻപത്തെ തെരഞ്ഞെടുപ്പിനേക്കാള്‍ കുറവായിരുന്നു. അത് സംസ്ഥാനത്ത് യുഡിഎഫ് ഭരണം കൊണ്ടുവന്നു.

അതുപോലെ കുറഞ്ഞ പോളിങ് ശതമാനം എല്‍ഡിഎഫ് സർക്കാരിൻ്റെ വരവിൻ്റെ സൂചനയാകാറുമുണ്ട്. 1980, 1996, 2006, 2021 വർഷങ്ങളില്‍ തൊട്ടു മുൻപത്തെ വർഷങ്ങളേക്കാള്‍ പോളിങ് ശതമാനം കുറവുമാണ്. ഇതിന് അപവാദമായി കാര്യങ്ങള്‍ സംഭവിച്ച തെരഞ്ഞെടുപ്പുകളുമുണ്ട്. കേരളത്തില്‍ ഏറ്റവും അധികം പോളിങ് ഉണ്ടായ 1987ലെ തെരഞ്ഞെടുപ്പ് അങ്ങനെയായിരുന്നു.

80 ലധികം പോളിങ് നടന്ന തെരഞ്ഞെടുപ്പ് ഇടതുഭരണത്തെയാണ് കൊണ്ടുവന്നത്. 1991ലെ തെരഞ്ഞെടുപ്പ് 73 ശതമാനത്തില്‍ എത്തിയപ്പോള്‍ ആ വര്‍ഷം യുഡിഎഫ് വന്നു. 2016ലെ ഇടതുസർക്കാരിൻ്റെ വരവും ഈ കണക്ക് തെറ്റിച്ചായിരുന്നു. കേരളത്തിലെ വോട്ടർമാർ രാഷ്ട്രീയ പ്രബുദ്ധതയുള്ളവരാണ്. അതുകൊണ്ടുതന്നെ പോളിംഗ് ശതമാനത്തിലുണ്ടാകുന്ന നേരിയ വ്യത്യാസം പോലും ഇവിടെ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിതെളിക്കാറുണ്ട്.

സാധാരണയായി “ഉയർന്ന പോളിങ് ഭരണമാറ്റത്തിൻ്റെ സൂചനയാണ്” എന്ന് രാഷ്ട്രീയ നിരീക്ഷകർ പറയാറുണ്ടെങ്കിലും കേരളത്തിലെ കണക്കുകൾ എപ്പോഴും അത് ശരിവയ്ക്കു‌ന്നില്ല. ഭരണകൂടത്തോടുള്ള കടുത്ത അമർഷം വോട്ടർമാരെ പോളിങ് ബൂത്തിലേക്ക് കൂട്ടത്തോടെ എത്തിക്കാറുണ്ട്. ഇതിനെയാണ് ‘ഭരണവിരുദ്ധ തരംഗം’ എന്ന് വിളിക്കുന്നത്. 1987-ലെ തെരഞ്ഞെടുപ്പ് ഇതിന് ഉദാഹരമണമാണ്. അന്ന് കേരളത്തിൽ രേഖപ്പെടുത്തിയത് റെക്കോർഡ് പോളിങ് ആയിരുന്നു (80.5%). കരുണാകരൻ സർക്കാരിനെതിരെയുള്ള ജനവികാരം വോട്ടായി മാറിയപ്പോൾ യു.ഡി.എഫ് അധികാരം വിട്ടൊഴിയുകയും ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് അധികാരത്തിൽ വരികയും ചെയ്‌തു.

അതേസമയം, വോട്ടർമാരുടെ നിസംഗതയോ അല്ലെങ്കിൽ കൃത്യമായ രാഷ്ട്രീയ തരംഗത്തിൻ്റെ അഭാവമോ പോളിങ് കുറയാൻ കാരണമാകാറുണ്ട്. ഇത് പലപ്പോഴും നിലവിലുള്ള മുന്നണിക്ക് തിരിച്ചടിയാകാറുണ്ട്. 2001-ലെ തെരഞ്ഞെടുപ്പ് ഇതിന് ഉദാഹരണമാണ്. 1996-ൽ 71.2% ആയിരുന്ന പോളിങ് 2001-ൽ വലിയ മാറ്റമില്ലാതെ (73.5%) തുടർന്നു. എന്നാൽ ഭരണവിരുദ്ധ വോട്ടുകൾ കൃത്യമായി ഏകീകരിക്കപ്പെട്ടതോടെ നായനാർ സർക്കാരിന് അധികാരം നഷ്ടപ്പെടുകയും എ.കെ. ആൻ്റണിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരികയും ചെയ്‌തു. കേരളത്തിൽ പോളിങ് ശതമാനം മാത്രം നോക്കി വിജയിയെ പ്രവചിക്കുക പ്രയാസമാണ്. ചുരുക്കത്തിൽ, പോളിങ് ശതമാനം ഒരു സൂചന മാത്രമാണ്. വോട്ടർമാരുടെ മനസ്സ് എങ്ങോട്ടാണെന്ന് ഫലം വരുമ്പോൾ മാത്രമേ കൃത്യമായി അറിയാൻ സാധിക്കൂ.

കേരളത്തിലെ ഇടതു യുഡിഎഫ് പോരാട്ടമാണ് നേരത്തേ ഊഹാപോഹങ്ങള്‍ക്ക് ഇടവച്ചിരുന്നത്. ഇപ്പോള്‍ ബിജെപിയുടെ വോട്ട് തള്ളിക്കയറ്റം മറ്റുചില നിഗമനങ്ങള്‍ക്കും കാരണമാകുന്നു. ഇടതുപക്ഷക്കാര്‍ മുഴുവന്‍ വോട്ടുചെയ്തിരിക്കുമെന്ന ഒരു വിശ്വാസവും ഈ ഊഹക്കച്ചവടത്തിനു പിന്നിലുണ്ട്. പിന്നെ എസ്ഐആര്‍ സംബന്ധിച്ച ആകാംഷയും ജനത്തെ കൂട്ടമായി ബൂത്തിലെത്തിച്ചിട്ടുണ്ട്. വോട്ടു ചെയ്തില്ലെങ്കില്‍ അത് പൗരത്വത്തെ ചോദ്യം ചെയ്യാനിടയാക്കുമോ എന്ന ഭയപ്പാടാണ് കാരണം.

സംസ്ഥാനത്ത് ഇന്ന് പോളിങ് ശതമാനം കുതിച്ചുയരുന്ന കാഴ്‌ചയാണ്. 2021നെ അപേക്ഷിച്ച് തുടക്കത്തില്‍ തന്നെ പോളിങ് ഉയര്‍ന്നിരുന്നു. അഞ്ച് മണി വരെയുള്ള കണക്കുകള്‍ പ്രകാരം 75.01 ശതമാനം പോളിങ്ങാണ് കേരളത്തിലാകെ രേഖപ്പെടുത്തിയത്. വൈകുന്നേരമാകുമ്പോഴേക്കും പോളിങ് ശതമാനം കഴിഞ്ഞ തവണത്തേക്കാൾ വർധിക്കാൻ സാധ്യതയുണ്ടെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. കാര്യങ്ങള്‍ പ്രതീക്ഷിച്ച പോലെയാണ് മുന്നോട്ട് വരുന്നതെന്നും 90 ശതമാനം പോളിങ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തൻ ഖേല്‍ക്കര്‍ പ്രതികരിച്ചു.

1980 മുതല്‍ രേഖപ്പെടുത്തിയ പോളിങ്ങും വിജയിച്ച മുന്നണികളും

വര്‍ഷംപോളിങ്വിജയിച്ച മുന്നണി
198072.23%LDF
198273.51%UDF
198780.54%LDF
199173.42%UDF
199671.6%LDF
200172.47%UDF
200672.38%LDF
201174.92%UDF
201677.53%LDF
202176%LDF
2026
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here