പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് അതിഥിത്തൊഴിലാളി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ .പ്രതി വിനോദിനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രിയായിരുന്നു സംഭവം.പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
കേസിൽ ബിജെപി പ്രവർത്തകർ ഉൾപ്പെടെ എട്ട് പ്രതികൾക്കും ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. കേസിലെ ആറാം പ്രതി വിനോദ്‌കുമാർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നു. വീണ്ടും ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. കേസിൽ ഒന്പതുപേരാണ് അറസ്‌റ്റിലായത്. 20 പ്രതികളുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഡിസംബർ 17ന് വൈകിട്ടാണ് കിഴക്കേ അട്ടപ്പള്ളത്ത് ഛത്തീസ്‌ഗഡ് സ്വദേശി രാംനാരായൺ ഭാഗേൽ ആൾക്കൂട്ട ആക്രമണത്തിനിരയായത്.





































