Home News Kerala യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ. ശശി രേഖകളില്‍ കൃത്രിമം കാട്ടിയെന്ന പരാതിയില്‍ കോടതി പോലീസിനോട് റിപ്പോര്‍ട്ട് തേടി

യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ. ശശി രേഖകളില്‍ കൃത്രിമം കാട്ടിയെന്ന പരാതിയില്‍ കോടതി പോലീസിനോട് റിപ്പോര്‍ട്ട് തേടി

Advertisement

പാലക്കാട്: ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.കെ. ശശി രേഖകളില്‍ കൃത്രിമം കാട്ടിയെന്ന പരാതിയില്‍ കോടതി പോലീസിനോട് റിപ്പോര്‍ട്ട് തേടി. എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് ഒറ്റപ്പാലം കോടതി പൊലീസിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചത്.
സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിന് വിരുദ്ധമായി പി.കെ. ശശി രണ്ട് വയസ് കുറച്ച് കാട്ടി എന്നാണ് പരാതിയില്‍ പറയുന്നത്. പി കെ ശശി തെറ്റായ സത്യവാങ്മൂലം നല്‍കി പാസ്‌പോര്‍ട്ട് എടുത്തെന്നും ആരോപണമുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ രേഖകള്‍ പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു.
അതേസമയം, ഒറ്റപ്പാലത്ത് വോട്ട് മറിക്കാനായി ബിജെപി മുന്‍ സ്ഥാനാര്‍ത്ഥിക്ക് പി. കെ. ശശി 50 ലക്ഷം രൂപ ഓഫര്‍ ചെയ്തെന്ന് സിപിഎം ആരോപിക്കുന്നു. ഒറ്റപ്പാലത്തെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി ബിജെപിയില്‍ ഭിന്നതയുണ്ടെന്നും ഇത് മുതലാക്കി ശശി ഡീലിന് ശ്രമിച്ചെന്നുമാണ് സിപിഎം ആരോപിക്കുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here