കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും പിന്തുണ നൽകേണ്ടതില്ലെന്ന് കേരളാ സാംബവർ സൊസൈറ്റി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു .
അംഗങ്ങൾക്കും അനുഭാവികൾക്കും നിയോജക മണ്ഡലാടിസ്ഥാനത്തിൽ സ്ഥാനാർത്ഥികളെ വിലയിരുത്തി അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കുവാൻ സംഘടന നിർദ്ദേശം നൽകി .
ജാതി സെൻസസ്, എയ്ഡഡ് മേഖലയിലെ സംവരണം, പട്ടികജാതി – പട്ടികവർഗ്ഗ വിഭാഗങ്ങളുടെ സമഗ്രപുരോഗതി ലക്ഷ്യം വച്ചു കൊണ്ടുള്ള വികസന നയം രൂപീകരിക്കുക തുടങ്ങിയ
ഏറ്റവും കാതലായ വിഷയങ്ങളിൽ മുന്നണികളുടെ പ്രകടന പത്രികകളിൽ ഒരു പരാമർശവും ഇല്ലായെന്ന്
യോഗം വിലയിരുത്തി.
സംസ്ഥാന കമ്മിറ്റിയോഗത്തിൽ
സംസ്ഥാന പ്രസിഡൻ്റ് പി.കറുപ്പയ്യ അദ്ധ്യക്ഷത വഹിച്ചു . ജനറൽ സെക്രട്ടറി ഐ.ബാബു കുന്നത്തൂർ, സംസ്ഥാന വൈസ് പ്രസിഡൻ്റ് കുന്നത്തൂർ ഗോപാലകൃഷ്ണൻ,
ട്രഷർ കെ . ഐ. സുരേന്ദ്രൻ , സംസ്ഥാന സെക്രട്ടറിമാരായ ഭാനുമതി ജയപ്രകാശ്, റ്റി എം. ഗിരി, വനിതാ സമാജം സംസ്ഥാന പ്രസിഡൻ്റ് രോഹിണി അനുപമ , മുൻ സംസ്ഥാന പ്രസിഡൻ്റ് എം.വി.ജയപ്രകാശ്,
വിവിധ ജില്ലാ ഭാരവാഹികൾ എന്നിവർ
യോഗത്തിൽ സംസാരിച്ചു .



































