Home News Kerala കുതിച്ചുകയറി സ്വര്‍ണവില…  ഇന്ന് കൂടിയത് 1440 രൂപ

കുതിച്ചുകയറി സ്വര്‍ണവില…  ഇന്ന് കൂടിയത് 1440 രൂപ

Advertisement

കുതിച്ചുകയറുകയാണ് സ്വര്‍ണവില. ഇന്ന് 1440 രൂപയാണ് കൂടിയത്. 1,10,680 രൂപയാണ് ഒരു പവന്‍റെ ഇന്നത്തെ വില. 24 കാരറ്റ് ഒരു പവൻ സ്വർണത്തിന് ഇന്ന് 1,20,744 രൂപയാണ് വില.കഴിഞ്ഞ ദിവസത്തെ ഇടിവിന് പിന്നാലെയാണ് ഇന്ന് വില ഉയർന്നത്.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും ആഗോള വിപണിയിലെ അനിശ്ചിതത്വവുമാണ് സ്വർണവില വീണ്ടും ഉയരാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് ഏകദേശം 4800 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്നത് വില ഉയരാൻ കാരണമായി.രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 105 ഡോളറിന് മുകളിൽ തുടരുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുകയും ഇത് സ്വർണ്ണവിലയെ സ്വാധീനിക്കുകയും ചെയ്യുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here