കൊച്ചി:ഇടത് സഹയാത്രികനും മുതിർന്ന സംവിധായകനും ചലച്ചിത്ര അക്കാഡമി മുൻ ചെയർമാനുമായ രഞ്ജിത്തിനെതിരായ പോലീസ് നടപടി അതീവ രഹസ്യമായായിരുന്നു. ജനുവരിയിൽ കൊച്ചിയിൽ നടന്ന പീഢനശ്രമത്തിൽ വളരെ വേഗം അന്വേഷണം നടത്തിയാണ് പോലീസ് രഞ്ജിത്തിനെ കുടുക്കിയത്. യുവനടി അനുഭവിച്ച ട്രോമ വ്യക്തമായി മനസിലാക്കിയ പോലിസ് പെൺകുട്ടിയുടെ പരാതിയുടെ മെരിറ്റ്നനുസരിച്ച് ഉണർന്ന് പ്രവർത്തിച്ചു. സാധാരണയായി ഇത്തരം സെലിബ്രേറ്റികൾക്കെതിരായ കേസ്സുകളിൽ അല്പം അമാന്തം കാട്ടാറുള്ള പോലീസ് ഈ കേസിൽ കൂടുതൽ ജാഗ്രത കാട്ടി. പ്രതിയ്ക്ക് ഉപരി ക്കോടതികളിൽ വരെ പോയി മുൻകൂർ ജാമ്യം നേടാവുന്ന സാഹചര്യം പൂർണ്ണമായി ഒഴിവാക്കി രണ്ട് ദിവസം കൊണ്ട് അറസ്റ്റിലേക്ക് കടക്കുകയായിരുന്നു. കോട്ടയത്ത് സിനിമാ ചിത്രീകരണത്തിന് ശേഷം തൊടുപുഴ വഴി കട്ടപ്പനയിലേക്ക് കടക്കാൻ ശ്രമിക്കവേ മുട്ടത്ത് വാഹനം കുറുകെ ഇട്ടാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.ഇന്നലെ രാത്രി 11.50 ഓടെ തൊടുപുഴ സ്റ്റേഷനിൽ നിന്ന് കൊച്ചിയിലേക്ക് കൊണ്ട് പോകവേ മാധ്യമങ്ങളോട് ഒന്നും പ്രതികരിക്കാൻ രഞ്ജിത്ത് ശ്രമിച്ചില്ല.



































