Home News Breaking News മന്ത്രി ഗണേശ്കുമാറും സരിതയും ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഡാലോചന നടത്തുന്നത് കണ്ടു, നിര്‍ണായക മൊഴി കോടതിയില്‍

മന്ത്രി ഗണേശ്കുമാറും സരിതയും ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഡാലോചന നടത്തുന്നത് കണ്ടു, നിര്‍ണായക മൊഴി കോടതിയില്‍

Advertisement

കൊട്ടാരക്കര. മന്ത്രി ഗണേശ്കുമാറും സരിതയും ഉമ്മന്‍ ചാണ്ടിക്കെതിരെ ഗൂഡാലോചന നടത്തുന്നത് കണ്ടു എന്ന് ഗണേശിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ്.
സോളാര്‍ കേസുംമായി ബന്ധപ്പെട്ട ലൈംഗികാരോപണങ്ങളില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മറ്റ് നേതാക്കള്‍ക്കുമെതിരെ ഗണേശ്കുമാറിന്റെ ഗൂഡാലോചനയുണ്ടെന്നാരോപിച്ച് അഡ്വ. സുധീര്‍ജേക്കബ് നല്‍കിയ ഹര്‍ജിയിലാണ് നിര്‍ണായക മൊഴി.
മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് പുനലൂര്‍ കോടതിയിലെ അഭിഭാഷകനായ സഞ്ജയ്ഖാനാണ് ഇന്ന് കൊട്ടാരക്കര ഒന്നാം ക്‌ളാസ് മജിസ്‌ട്രേട്ട് മുമ്പാകെ മൊഴി നല്‍കിയത്.
ഗണേഷ്‌കുമാര്‍ എകെ ആന്റണി മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരിക്കുമ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു സഞ്ജയ്ഖാന്‍, പിവന്നീടും ബന്ധം തുടര്‍ന്നുവന്നു. അതിനിടെ സഞ്ജയ്ഖാന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആയപ്പോഴും നല്ല അടുപ്പമുണ്ടായിരുന്നു.

മന്ത്രിയുടെ തിരുവനന്തപുരത്തെ ഓഫീസിലും പത്തനാപുരത്തെ വീട്ടിലും എംഎല്‍എ ഓഫിസിലും വച്ച് സരിതാ എസ് നായരെ കണ്ടുപരിചയമുണ്ട്. പിന്നീട് ഭാര്യയുമായി ചില പിണക്കങ്ങള്‍ ഉണ്ടാവുകയും ഭാര്യ പൊലീസ് കേസുകൊടുക്കുകയും പ്രതിപക്ഷത്തെ സമരത്തെതുടര്‍ന്ന് മന്ത്രി സ്ഥാനം നഷ്ടമാതും അറിയാം. അതിനിടെ 2015 മേയ് ആദ്യവാരം ഗണേഷിന്റെ പിഎ വിളിച്ച് അത്യാവശ്യമായി സംസാരിക്കാന്‍ മന്ത്രിക്ക് കൊടുത്തുവെന്നും അടിയന്തരമായി കാണണമെന്ന് പറയുകയുെ ചെയ്തു . അതുപ്രകാരം മന്ത്രിയുടെ ഓഫിസില്‍ എത്തിയപ്പോള്‍ അവിടെ സരിതയെ കാണുകയും ഉമ്മന്‍ചാണ്ടിയെക്കൂടി ഈ കേസില്‍ ഉള്‍പ്പെടുത്തണം അല്ലെങ്കില്‍ നമ്മുടെ പദ്ധതി ശരിയാകത്തില്ല, ബാക്കിയെല്ലാം തന്‍റെ കയ്യിലാണ് എന്ന് പറഞ്ഞത് താനും ഒപ്പമുള്ള സിആര്‍ നജീബും കേട്ടു. സരിത ഒകെ എന്ന് പറഞ്ഞ് പോയി.

മന്ത്രിയുടെ ഉദ്ദേശ്യമറിഞ്ഞ് അവമതിപ്പ് തോന്നിയെന്നും എന്നാല്‍ തങ്ങളോടും തന്നെ മന്ത്രിസഭയില്‍ തിരികെ എടുത്തില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി സാറിനെ അടക്കം പീഡനക്കേസില്‍ നാറ്റിക്കും എന്നുപറഞ്ഞതായി സഞ്ജയ് ഖാന്‍ പറയുന്നു. പിന്നീട് തങ്ങള്‍ ഇടപെട്ട് ഇത് അദ്ദേഹത്തെ അറിയിച്ച് വേണ്ടത് ചെയ്യണമെന്നും അല്ലെങ്കില്‍ താന്‍ എല്‍ഡിഎഫ് മുന്നണിയില്‍പോയി അവിടെനിന്നും എംഎല്‍എയും മന്ത്രിയുമൊക്കെ ആവുമെന്നും പറഞ്ഞുവത്രേ.
ഈ വിവരം ഉമ്മന്‍ചാണ്ടിയോട് നേരിട്ട് അറിയിക്കാന്‍ വിളിച്ചെങ്കിലും സാധിക്കാതിരുന്നതിനാല്‍ പിഎ ആര്‍കെയോട് വിവരം ധരിപ്പിച്ചതായും സഞ്ജയ്ഖാന്‍ പറയുന്നു. ഉമ്മന്‍ചാണ്ടിയെയും മറ്റ് ചില നേതാക്കളെയും കേസില് പെടുത്തുന്നതിന് വ്യാജ കത്ത് തയ്യാറാക്കി സോളര്‍ കമ്മീഷന്‍മുമ്പാകെ എത്തിച്ചതായി തനിക്ക് അറിയാനായെന്നും മൊഴിയില്‍ പറഞ്ഞു.
സരിതയുടെ അഭിഭാഷകനായ ഫെനി ഗൂഡാലോചന സംബന്ധിച്ചും 21 പേജിന്റെ കത്ത് 25 പേജ് ആക്കി വര്‍ധിപ്പിച്ചതായും നേരത്തേ കോടതിക്ക് മൊഴി നല്‍കിയിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here