Home News Breaking News യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ആവേശം പകരാൻ രാഹുൽ ഗാന്ധി ഇന്ന് കോട്ടയത്ത്

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ആവേശം പകരാൻ രാഹുൽ ഗാന്ധി ഇന്ന് കോട്ടയത്ത്

Advertisement

കോട്ടയം.യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ആവേശം പകരാൻ രാഹുൽ ഗാന്ധി ഇന്ന് കോട്ടയത്ത് എത്തും . ഉച്ചയ്ക്ക് മൂന്ന് മണിയോടെ പുതുപ്പള്ളിയിൽ എത്തുന്ന രാഹുൽ ഗാന്ധി ജില്ലയിൽ മൂന്ന് മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമാകും .പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി സംസാരിക്കും .

കോട്ടയം മണ്ഡലത്തിൽ UDF സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണനൊപ്പം റോഡ് ഷോയിലും ഏറ്റുമാനൂരിലെ UDF സ്ഥാനാർഥിയുടെ പൊതുയോഗത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും. ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലെ UDF സ്ഥാനാർഥികളും രാഹുലിനോപ്പം പരിപാടികളുടെ ഭാഗമാകും . രാഹുൽ ഗാന്ധി കൂടി എത്തുന്നതോടെ തെരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് UDF ക്യാമ്പിന്റെ പ്രതീക്ഷ. രാഹുലിന് പിന്നാലെ AICC ജനറൽ സെക്രട്ടറി സച്ചിൽ പൈലറ്റും പ്രവർത്തക സമിതി അംഗം ശശി തരും ഈ ദിവസങ്ങളിൽ ജില്ലയിൽ പ്രചരണത്തിന് എത്തും

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here