തൃശൂര്‍.പ്രധാനമന്ത്രിയുടെ സന്ദർശനം തൃശ്ശൂരിൽ കർശന സുരക്ഷ.നാളെ രാവിലെ 11 മുതൽ 6.30 വരെ ഗതാഗത നിയന്ത്രണം.സന്ദർശന മേഖലകളിൽ ഡ്രോണ്‍ ഉപയോഗത്തിനു സമ്പൂർണ നിരോധനം ഏർപ്പെടുത്തി.അത്യാവശ്യങ്ങൾക്കൊഴികെ സ്വകാര്യ വാഹനങ്ങളിൽ എത്തുന്നതു പൊതുജനം ഒഴിവാക്കണം.
വൈകിട്ട് പ്രധാനമന്ത്രിയുടെ റോഡ് ഷോ കഴിയും വരെ സ്വരാജ് റൗണ്ട്, സമീപ റോഡുകൾ, വടക്കുന്നാഥ ക്ഷേത്ര പരിസരം എന്നിവിടങ്ങളിൽ പാർക്കിങ് അനുവദിക്കില്ല.കുട്ടനെല്ലൂർ ഹെലിപാഡ് മുതൽ നടത്തറ, മണ്ണുത്തി, തൃശൂർ റോഡിന്റെ ഇരുവശത്തും പാർക്കിങ് നിരോധിച്ചു.
മുനിസിപ്പൽ ഓഫിസ് റോഡ്, കുറുപ്പം റോഡ്, നടുവിലാൽ, ഷൊർണൂർ റോഡ്, പ്രസ് ക്ലബ് റോഡ് എന്നിവിടങ്ങളിലൂടെ മാത്രമാണു പൊതുജനത്തിനു പ്രവേശനം.പേന, ബാഗ്, വെള്ളക്കുപ്പികൾ തുടങ്ങിയവ സ്വരാജ് റൗണ്ടിലേക്കു പ്രവേശിപ്പിക്കില്ല
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് കർശന സുരക്ഷയൊരുക്കാനുള്ള തീരുമാനം




































