വയനാട്. അമ്പലവയലിൽ ജോലിക്ക് നിന്നിരുന്ന വീട്ടിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമമെന്ന് പരാതി. ഗൃഹനാഥനും മകനും പീഡിപ്പിച്ചു എന്നാണ് പരാതി. ഇന്നലെ രാത്രി യുവതി വീട്ടിൽ നിന്ന് ഇറങ്ങിയോടി. അമ്പലവയൽ പോലീസ് സ്റ്റേഷനിൽ എത്തിയ യുവതിയിൽ നിന്ന് മൊഴിയെടുത്തില്ല എന്ന് പരാതി
also read:
യുവതിയെ കൽപ്പറ്റ സ്നേഹിത യിലേക്ക് പിന്നീട് മാറ്റി. ഇന്ന് രാവിലെ അമ്പലവയൽ പോലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും ഉദ്യോഗസ്ഥർ മോശമായി പെരുമാറി എന്ന് ബന്ധുക്കൾ. യുവതി പോലീസ് സ്റ്റേഷനിൽ തലകറങ്ങി വീണു. യുവതിയെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊഴി രേഖപ്പെടുത്തുന്ന സമയത്താണ് യുവതി തലകറങ്ങി വീണതെന്ന് അമ്പലവയൽ പോലീസ്.































