Home News Breaking News പാണക്കാട് സ്വാദിഖലി തങ്ങൾക്കെതിരെ സമൂഹ മാധ്യമത്തിൽ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റിട്ടയാളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

പാണക്കാട് സ്വാദിഖലി തങ്ങൾക്കെതിരെ സമൂഹ മാധ്യമത്തിൽ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റിട്ടയാളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്

Advertisement

മലപ്പുറം.പാണക്കാട് സ്വാദിഖലി തങ്ങൾക്കെതിരെ സമൂഹ മാധ്യമത്തിൽ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റിട്ടയാളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. മുൻപ് കാപ്പ കേസിൽ ഉൾപ്പെട്ടിട്ടുള്ള പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റോഷനെയാണ് പോലീസ് പ്രതിചേർത്തത്. പാണക്കാട് കുടുംബത്തെ ബ്ലാക്മയിൽ ചെയ്ത് പണം തട്ടാൻ പ്രതി ശ്രമിച്ചെന്നും എഫ്ഐആറിൽ പറയുന്നു.

ഷാൻ ഷാനു എന്ന വ്യാജ ഫേസ്ബുക്ക്‌ പ്രൊഫൈലിൽ ആയിരുന്നു സ്വാദിഖലി തങ്ങളെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റ്‌ ആദ്യം പ്രത്യക്ഷപ്പെട്ടത്.. മുസ്ലിം ലീഗ് നൽകിയ പരാതിയിൽ സൈബർ ക്രൈം പോലീസ് കേസെടുത്തിനു പിന്നാലെ ഈ അക്കൗണ്ട് അപ്രത്യക്ഷമായി.. തുടർന്നാണ് സാദിഖലി തങ്ങളുടെ വ്യാജ ചിത്രങ്ങൾ ഉപയോഗിച്ച് ബന്ധുവായ തന്നെ ഭീഷണിപ്പെടുത്തിയന്ന് കാണിച്ചു പാണക്കാട് മുഈനലി തങ്ങൾ മലപ്പുറം എസ്പിക്ക് പരാതി നൽകിയത്.. ഈ പരാതിയിലാണ് പെരിന്തൽമണ്ണ പോലീസ് മുഹമ്മദ് റോഷന് എതിരെ കേസെടുത്തത്.. ജനുവരി 31ന് മുഈനലി തങ്ങളെയും സുഹൃത്തിനെയും പെരിന്തൽമണ്ണയിലെ ഷോപ്പിങ് മാളിലേക്ക് വിളിച്ചു വരുത്തി പണം തട്ടാൻ ആയിരുന്നു ശ്രമം. സാദിഖലി തങ്ങളുടെ ചില അവ്യക്തമായ ചിത്രങ്ങൾ കാട്ടി ഇത് മോശം രീതിയിൽ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. 15കോടി രൂപയാണ് പ്രതി ആവശ്യപ്പട്ടത്.

also read:

പോലീസിൽ പരാതി നൽകിയാൽ വധിക്കുമെന്നായിരുന്നു ഭീഷണി. പണം നൽകാൻ തയ്യാറാകാതെ വന്നതോടെ വ്യാജ ഫേസ്ബുക്ക്‌ അക്കൗണ്ട് ഉണ്ടാക്കി ഇയാൾ തന്നെ തങ്ങൾക്ക് എതിരെ അധിക്ഷേപ പോസ്റ്റ്‌ ഇടുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. ഒളിവിലുള്ള പ്രതിയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്താൽ മാത്രമെ ഇത് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകൂ എന്നാണ് പോലീസ് പറയുന്നത്. പ്രതിക്കെതിരെ കലാപ ശ്രമം, ഭീഷണിപെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് പോലീസ് ചുമത്തിയത്. കൊലപാതക ശ്രമം അടക്കം നിരവധി കേസുകളിൽ പ്രതിയാണ് മുഹമ്മദ് റോഷൻ

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here