കൊച്ചി.ആശങ്കയ്ക്കും അനിശ്ചിതത്വത്തിനുമിടയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. രാവിലെ സൂക്ഷ്മ പരിശോധയ്ക്കിടെ വി.ഡി സതീശൻ വരുമാനവും സ്വത്ത് വിവരങ്ങളും മറച്ചുവെച്ചുവെന്ന് എൽഡിഎഫ് ആരോപിച്ചു. തുടർന്ന് വരണാധികാരി പത്രിക ഹിയറിങ്ങിനായി മാറ്റിവെച്ചു.
ഇരുകൂട്ടരും എഴുതി നൽകിയ വിവരങ്ങൾ പരിശോധിച്ച ശേഷമാണ് പത്രിക അംഗീകരിച്ചത്. വരണാധികാരിയുടെ തീരുമാനം ഏകപക്ഷീയമെന്ന് ആരോപിച്ച സിപിഎം നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി.
also read:


































