കൊല്ലം.മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ആർ എസ് പി സംസ്ഥാന സെക്രട്ടറി എ എ അസീസ്. ജി സുധാകരന് എതിരായ മുഖ്യമന്ത്രിയുടെ ചെറ്റ പരാമർശം തെറ്റെന്ന് എ എ അസീസ് . കമ്യൂണിസ്റ്റ് നേതാക്കൾ പാർട്ടി വിടുന്നത് കമ്യൂണിസത്തിൻ്റെ അപചയം കൊണ്ട്, വാര്‍ത്താ ചാനലിനോട് സംസാരിക്കുകയായിരുന്നു അസീസ്.
ഒരു മുഖ്യമന്ത്രി ഇത്തരം വാക്കുകൾ ഉപയോഗിക്കാമോ, പിണറായിയുടെ നിലവാരം താണു. എൻ കെ പ്രേമചന്ദ്രനെ പരനാറിയെന്ന് പറഞ്ഞു. പിണറായി വിജയൻ പരനാറിയല്ല പരമനാറി. രാഷ്ട്രീയ വിരോധം വെച്ചു കൊണ്ട് ഇത്തരം പരാമർശം നടത്തരുത്. പരാമർശം പിൻവലിക്കാൻ തയ്യാറാകണം. പിണറായി പരനാറിയെന്ന് വിളിച്ചപ്പോൾ ഗുണം കിട്ടിയത് പ്രേമചന്ദ്രന്. ഇത്തവണ സുധാകരന് ഗുണം കിട്ടും.
ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ കേരളത്തിൽ സി പി ഐ എമ്മിന് വരും. പഴയ സി പി ഐ അല്ല ഇപ്പോ. പഴയ ലീഡർഷിപ്പ് ഇപ്പോൾ സി പി ഐ യ്ക്ക് ഇല്ല. പിണറായി കണ്ണുരുട്ടി ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്ന സി പി ഐ ക്കാരാണ് ഇപ്പോൾ ഉള്ളത്. 100 സീറ്റിൽ അധികം യുഡിഎഫ് വിജയിക്കും. ആർ എസ് പി 5 ൽ 4 സീറ്റിൽ ഉറപ്പായും വിജയിക്കുമെന്നും എ എ അസീസ് വാര്‍ത്താ ചാനലിനോട് പറഞ്ഞു.
A




































