Home News Breaking News സർക്കാർ പദ്ധതികൾക്ക് ജനങ്ങൾ സ്വീകാര്യത നൽകിയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

സർക്കാർ പദ്ധതികൾക്ക് ജനങ്ങൾ സ്വീകാര്യത നൽകിയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

Advertisement

അടൂർ:
സാധാരണക്കാരുടെ ജീവിത നിലവാരം ഉയർത്താൻ സർക്കാർ സ്വീകരിച്ച പദ്ധതികൾക്ക് ജനങ്ങളിൽ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി അടൂർ അസംബ്ലി മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാന സർക്കാരിന്റെ വികസന ജനക്ഷേമ പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പാക്കാൻ എൽ.ഡി.എഫ് സ്ഥാനാർഥിയായ പ്രിജി കണ്ണനെ വിജയിപ്പിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

സി പി ഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥിയായ പ്രിജി കണ്ണൻ മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി പ്രതിബദ്ധതയോടെ പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി. കഴിഞ്ഞ കാലങ്ങളിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകുമെന്നും, ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും അവർ പറഞ്ഞു.
എൽ.ഡി.എഫ് നേതാക്കളായ ആർ ഉണ്ണികൃഷ്ണപിള്ള,ഡി സജി,പി ബി ഹർഷകുമാർ,അഡ്വ. കെ ജി രതീഷ് കുമാർ,സി രാധാകൃഷ്ണൻ, ഡോ:വർഗീസ് പേരയിൽ,രാജൻ സുലൈമാൻ,എ പി ജയൻ,പിപി ജോർജ് കുട്ടി,അഡ്വ ശ്രീഗണേശ്,എ എൻ സലീം, സാംസൺ ഡാനിയേൽ,ലിജോ ജോൺ,അനിൽ അമ്പാട്ട്,അരുൺ കെ എസ് മണ്ണടി,
ബിബിൻ എബ്രഹാം, കെ
ആർ . ചന്ദ്രമോഹൻ  ,
സാബു ഖാൻ,ഏഴംകുളം നൗഷാദ്,ടി മുരുകേഷ്,എം മധു,
ജി ബൈജു,അഡ്വ.എസ് മനോജ്,ജ്യോതികുമാർ,ലിസിത നായർ,കെ പത്മിനിയമ്മ,ബി നിസാം,കെ മണിക്കുട്ടൻ,സജു മിഖായേൽ, എസ് അഖിൽ,സാംസൺ ഡാനിയൽ തുടങ്ങിയവർ പങ്കെടുത്തു.
1001 പേരടങ്ങിയ ജനറൽ കമ്മിറ്റിയും 250 പേരുള്ള  എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു ഭാരവാഹികളായി പി.ബി ഹർഷകുമാർ (പ്രസിഡൻ്റ്), ചിറ്റയം ഗോപകുമാർ സെക്രട്ടറി)എന്നിവരെ തെരഞ്ഞെടുത്തു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here