Home News Breaking News ഹൈക്കമാൻഡ് തീരുമാനത്തോട് കൈയടിക്കുകയാണ് കോണ്‍ഗ്രസിനെ സ്നേഹിക്കുന്നവര്‍, കണ്ണൂരിലും കോന്നിയിലും കോൺ​ഗ്രസിന് സ്ഥാനാർഥികളായി, മദം പൊട്ടി...

ഹൈക്കമാൻഡ് തീരുമാനത്തോട് കൈയടിക്കുകയാണ് കോണ്‍ഗ്രസിനെ സ്നേഹിക്കുന്നവര്‍, കണ്ണൂരിലും കോന്നിയിലും കോൺ​ഗ്രസിന് സ്ഥാനാർഥികളായി, മദം പൊട്ടി നില്‍ക്കുന്ന സുധാകരന് എന്തു സംഭവിക്കും

Advertisement

ന്യൂഡെല്‍ഹി. അനിശ്ചിതത്വം ഒഴിഞ്ഞു; ഒടുവിൽ കണ്ണൂരിലും കോന്നിയിലും കോൺ​ഗ്രസിന് സ്ഥാനാർഥികളായി തർക്കം രൂക്ഷമായിരുന്ന കണ്ണൂരിൽ മുൻ മേയർ ടി ഒ മോഹനനും കോന്നിയിൽ സതീഷ് കൊച്ചു പറമ്പിലും മത്സരിക്കുമെന്നാണ് വിവരം. രണ്ടാംഘട്ട പട്ടിക പത്തുമണിയോടെ പ്രഖ്യാപിക്കും. നേമത്ത് ശബരീനാഥനും, ആറന്മുളയിൽ അബിൻ വർക്കിയും സ്ഥാനാർഥിയാവും. വാമനപുരം- സുധീർ ഷാ പാലോട്, നെയ്യാറ്റിൻകര -എൻ ശക്തൻ, റാന്നി -പഴകുളം മധു, ഇടുക്കി- റോയ് കെ പൗലോസ്, ഏറ്റുമാനൂർ- നാട്ടകം സുരേഷ് എന്നിങ്ങനെയാണ് നിർദേശങ്ങൾ. അതേസമയം, അഞ്ചു മണ്ഡലങ്ങളിൽ ഒറ്റപ്പേരിലെത്താൻ കോൺ​ഗ്രസിന് കഴിഞ്ഞിട്ടില്ല. പെരുമ്പാവൂരിലും ഉദുമയിലും പട്ടാമ്പിയിലും ചടയമംഗലത്തും തർക്കം തുടരുകയാണ്.

എംപിമാർ മത്സരിക്കേണ്ടെന്ന ശക്തമായ ഹൈക്കമാൻഡ് തീരുമാനത്തോട് കൈയടിക്കുകയാണ് കോണ്‍ഗ്രസിനെ സ്നേഹിക്കുന്ന രാഷ്ട്രീയ നിരീക്ഷകര്‍. എന്നാല്‍ കെ സുധാകരൻ എങ്ങനെ പ്രതികരിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. സീറ്റില്ലാതെ ദില്ലിയിൽ നിന്ന് മടങ്ങില്ലെന്ന പിടിവാശിയിൽ ഫ്ലാറ്റിൽ തുടരുന്ന കെ സുധാകരൻ എങ്ങനെ പ്രതികരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

also read:

വലിയ പൊട്ടിത്തെറി സുധാകരനിൽ നിന്നുണ്ടാവുമോ എന്ന ആശങ്കയിലാണ് കോൺ​ഗ്രസും. അർധരാത്രിവരെ സീറ്റുനിർണയ ചർച്ചകളുടെ വാർത്തകൾ നിരീക്ഷിച്ചിരുന്ന സുധാകരൻ സീറ്റില്ലെങ്കിലും മത്സരിക്കും എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. ‘ബാക്കി നാളെ നോക്കാം’ എന്ന് മാത്രം സഹായികളോട് പറഞ്ഞാണ് സുധാകരൻ ഉറങ്ങാനായി പോയതെന്നാണ് വിവരം.സുധാകരന്‍ പത്രസമ്മേളനം വിളിച്ചിട്ടുണ്ട്, എന്ത് പറയുമെന്ന ആശങ്ക കോൺ​ഗ്രസ് നേതാക്കൾക്കിടയിലും ശക്തമാണ്. എന്നാല്‍ സുധാകരന്‍റെ ലക്ഷ്യം കേവലം കണ്ണൂരിലെ ജയം അല്ലെന്ന തിരിച്ചറിലാണ് ഹൈക്കമാന്‍ഡ് ഇത്രയും എതിരാവാന്‍ കാരണണെന്ന സൂചനയുണ്ട്. വലിയ ലക്ഷ്യങ്ങളോടെ സീറ്റുവാങ്ങി വരുന്ന സുധാകരന്‍ ജയിച്ചാല്‍ അതിലും വലിയ തര്‍ക്കങ്ങളെ നേരിടേണ്ടി വരുമെന്ന് വ്യക്തമായി. അതിലും നല്ലത് ഇപ്പോഴേ അടക്കി നിര്‍ത്തുന്നതാണെന്ന ഉപദേശമാണ് രാഹുലിനും മറ്റും ലഭിച്ചത്. മാത്രമല്ല. സുധാകരന്‍ ഒറ്റയാളാണ് റഅറമനസായി തിരഞ്ഞെടുപ്പു ഗോദയിലേക്ക് പോകേണ്ട കോണ്‍ഗ്രസിനെ ഇത്രയും നാണം കെടുത്തിയതെന്ന സന്ദേശവും ജനങ്ങളില്‍ പടരുന്ന വെറുപ്പും ഹൈക്കമാന്‍ഡിന് തിരിച്ചറിയാനായി.

സുധാകരന്‍ പാര്‍ട്ടി വിടുന്നതുപോലും നേരിടാന്‍ തയ്യാറെടുത്താണ് നേതൃത്വം നില്‍ക്കുന്നത്. തുമ്മിയാല്‍ തെറിക്കുന്ന മൂക്കുകള്‍ തെറിക്കട്ടെ എന്ന നിലപാടിലേക്ക് ഒടുവില്‍ ഹൈക്കമാന്‍ഡ് എത്തുകയായിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here