തിരുവനന്തപുരം: കൊട്ടാരക്കര തേവലപ്പുറം താഴെ പുളിയറത്തറ കുടുംബാംഗമായ
പരേതനായ മേജർ പി എം അബ്രഹാമിന്റെയും മേജർ വി ജെ നേശമ്മയുടെയും മകൾ സാൽവേഷൻ ആർമി ടെറിട്ടോറിയൽ
കാൻ്റിഡേറ്റ് സെക്രട്ടറി ലെഫ്.കേണൽ സ്നേഹദീപം സജു (59) നിര്യാതയായി. സംസ്കാരം മറ്റന്നാൾ (വെള്ളി )രാവിലെ 9 ന് കവടിയാറിൽ ഉള്ള ഭവനത്തിലും (സാൽവേഷൻ ആർമി ട്രെയിനിങ് കോളേജ് ) 10 ന് കവടിയാർ സാൽവേഷൻ ആർമി പി.ഇ ജോർജ് മെമ്മോറിയൽ ചർച്ചിലും ശുശ്രൂഷയ്ക്ക് ശേഷം ഉച്ചക്ക് 1 മണിക്ക് സാൽവേഷൻ ആർമി പറമ്പുക്കോണം സെമിത്തേരിയിൽ. സാൽവേഷൻ ആർമി സംസ്ഥന ഭവന സംഘസെക്രട്ടറി, വനിതാ ശുശ്രൂഷകളുടെ തിരുവനന്തപുരം ഡിവിഷണൽ ഡയറക്ടർ, കേരള കൗൺസിൽ ഓഫ് ചർച്ചസ് വനിതാ കമ്മീഷൻ ജില്ലാ വൈസ് ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. നിരവധി ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവാണ്.
ഭർത്താവ് – ലെഫ്. കേണൽ സജു ഡാനിയൽ ( സാൽവേഷൻ ആർമി ട്രെയിനിങ് കോളേജ് പ്രിൻസിപ്പിൽ )
മക്കൾ :
ഡോണി സാം രാജ് (കേരള റേഡിയോ )
ഫ്രഡി. സാം. രാജ് (ടെക്നോപാർക്ക് തിരുവനന്തപുരം)



































