ന്യൂഡെല്‍ഹി.തന്നെ ആരും ചർച്ചയ്ക്ക് വിളിച്ചിട്ടില്ലെന്ന് എം പി കെ സുധാകരൻ. നിലയും വിലയും ഇല്ലാത്തവരെ ആരാണ് ചർച്ചയ്ക്ക് വിളിക്കുന്നതെന്നും കെ സുധാകരന്റെ പരിഹാരം. രാവിലെ ദില്ലി എയർപോർട്ടിൽ വന്നിറങ്ങിയ സുധാകരൻ ഇതുവരെ ആരുമായും കൂടിക്കാഴ്ച നടത്തിയിട്ടില്ല. എം പി ക്വാർട്ടേഴ്സിലേക്ക് എത്താതെ ഹോട്ടലിൽ താമസിക്കുകയാണ് സുധാകരൻ. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന നിലപാട് കെ സുധാകരനെ അറിയിച്ചതായാണ് സൂചന
നിലയും വിലയുമില്ലെന്ന് പറഞ്ഞാൽ എന്താണ് ഉദ്ദേശിച്ചതെന്ന ചോദ്യത്തിന്, ചിരിയോടെ ”എന്നെ വിളിച്ചിട്ടില്ലന്നേ… എന്നെ വിളിക്കണ്ടേ….” എന്ന മറുപടിയിൽ ഒതുക്കി. സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തിയുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായി പ്രതികരിക്കാനും സുധാകരൻ തയ്യാറായില്ല. രാവിലെയാണ് കെ സുധാകരൻ ഡൽഹിയിലെത്തിയത്.
also read:
വിമാനത്താവള വിഐപി ഗേറ്റ് ഒഴിവാക്കി, മറ്റൊരു ഗേറ്റിലൂടെ കെ സുധാകരൻ പുറത്തു വരുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ വിഐപി ഗേറ്റിലൂടെ തന്നെയാണ് സുധാകരൻ പുറത്തെത്തിയത്. കുടുംബാംഗങ്ങളോടൊപ്പം സ്വകാര്യ വാഹനത്തിലാണ് സുധാകരൻ ഡൽഹി വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് പോയത്. സുധാകരൻ ഇന്ന് പാർലമെന്റിൽ പോകുന്നുണ്ട്. അവിടെ വെച്ച് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമോ എന്നതിൽ വ്യക്തതയില്ല.


































