തിരുവനന്തപുരം.അധിക സീറ്റ് ആവശ്യത്തിൽ കേരള കോണ്ഗ്രസ് എമ്മിനും ആർ ജെ ഡിക്കും മറുപടിയുമായി എൽ ഡി എഫ് കൺവീനർ. സിറ്റിംഗ് സീറ്റുകൾ വിട്ടുകൊടുക്കാൻ കഴിയില്ലെന്ന് നേരത്തെ അറിയിച്ചതാണെന്നും കഴിഞ്ഞ തവണത്തെ നില തുടരാനാണ് തീരുമാനം എന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. സിപിഎം സീറ്റ് കൊടുക്കാനും മറ്റുള്ളവർ വാങ്ങാനും ഉള്ളവരല്ലെന്ന മുന്നറിയിപ്പോടെയാണ് നിലപാട് വ്യക്തമാക്കിയത്.
പേരാമ്പ്രയോ കുറ്റ്യാടിയോ വേണമെന്ന് കേരള കോൺഗ്രസ് ആവശ്യപ്പെട്ടപ്പോൾ കോവളം അടക്കം മൂന്ന് അധിക സീറ്റുകൾ വേണമെന്നായിരുന്നു ആർ ജെ ഡിയുടെ ആവശ്യം. സ്ഥാനാർഥി പ്രഖ്യാപനം വന്നതോടെ കടുത്ത അതൃപ്തിയിലാണ് ഇരു പാർട്ടികളും.
ALSO READ :
കേരള കോൺഗ്രസ് എം ആവശ്യപ്പെട്ട കുറ്റ്യാടിയിൽ സിപിഎം തന്നെയെന്ന് ഉറപ്പായി. ഇരുവർക്കും മറുപടിയുമായി എൽ ഡി എഫ് കൺവീനർ രംഗത്തുവന്നതോടെ പ്രശ്നം ഒതുങ്ങുമോ എന്ന് കണ്ടറിയണം. .
സിപിഎം സീറ്റ് കൊടുക്കാനും മറ്റുള്ളവർ വാങ്ങാനും ഉള്ളവരല്ലെന്നും സിറ്റിംഗ് സീറ്റുകൾ വിട്ടു കൊടുക്കില്ലെന്ന് നേരത്തെ അറിയിച്ചുവെന്നും എല്ലാവർക്കും കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകൾ മാത്രമെന്നും കണ്‍വീനര്‍ അസ്ന്നിഗ്ധമായി അറിയിച്ചു കഴിഞ്ഞു. 2021ൽ കേരള കോൺഗ്രസ് മത്സരിച്ചത് 12സീറ്റിൽ
ജയസാധ്യതയാണ് ഇത്തവണ പ്രധാനം.അതേസമയം ആർ ജെ ഡി യോഗത്തിൽ ശ്രേയാംസ് കുമാറിന് വിമർശനം. സീറ്റ് വാങ്ങിച്ചെടുക്കാൻ പരിശ്രമിച്ചില്ലെന്ന് കുറ്റപ്പെടുത്തൽ


































