Home News Kerala മീൻ പിടിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടയിൽ വിദ്യാർത്ഥിയെ കുത്തി

മീൻ പിടിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടയിൽ വിദ്യാർത്ഥിയെ കുത്തി

Advertisement

പാലക്കാട് .മീൻ പിടിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടയിൽ വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച
പ്രതി പിടിയിൽ.കടുക്കാങ്കുന്നം സ്വദേശി കിരൺരാജിനെയാണ് പാലക്കാട് ടൗൺ നോർത്ത് പോലീസ് പിടികൂടിയത്.ഇന്നലെ വൈകിട്ടാണ് കിരൺരാജ് ചെമ്പൈ സ്മാരക സംഗീത കോളേജിലെ വിദ്യാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ചത്

ചൂണ്ട ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടയിലുള്ള തർക്കത്തിനിടയിൽ കിരൺ വിദ്യാർത്ഥിയെ ആക്രമിക്കുകയായിരുന്നു.ഒളിവിൽ പോയ കിരൺ ജില്ലാ ആശുപത്രി പരിസരത്ത് എത്തിയപ്പോഴാണ് പോലീസ് പിടിയിലായത്

കുത്തേറ്റ ചെമ്പൈ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ കോഴിക്കോട് സ്വദേശി കൗശിക്ക് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here