കൊച്ചി.പശ്ചിമേഷ്യയിൽ യുദ്ധം തുടരുമ്പോൾ കൊച്ചിയിൽ നാട്ടുകാർ റോക്കറ്റിനായുള്ള നെട്ടോട്ടത്തിലാണ്.
യുദ്ധത്തെ തുടർന്ന് ഗ്യാസിന്റെ കച്ചവടം പൂട്ടിയതോടെയാണ് റോക്കറ്റിന് ഡിമാൻഡ് കൂടിയത്. ദിവസങ്ങൾക്കുള്ളിൽ വിറ്റുപോയത് ചെറുതും വലുതുമടക്കം ആയിരത്തിലേറെ റോക്കറ്റുകൾ. ഇതെന്ത് റോക്കറ്റെന്നല്ലെ..ഇത് നോക്കൂ
റോക്കറ്റ് തേടി എത്തിയവരെക്കൊണ്ട ഇവിടെ സംഘര്‍ഷഭരിതം. സമൂഹമാധ്യമങ്ങൾ വഴി അറിഞ്ഞാണ് പലരുടെയും വരവ്. ട്രെൻഡിങ് ലിസ്റ്റിൽ കയറിക്കൂടിയ റോക്കറ്റ് ഇതാണ്. റോക്കറ്റ് സ്റ്റൗ….
also read:
എൽപിജി ക്ഷാമം രൂക്ഷമായതോടെയാണ് റോക്കറ്റ് സ്റ്റൗ ഹിറ്റ്ലിസ്റ്റിൽ ഇടംപിടിച്ചത്. രണ്ട് ദിവസംകൊണ്ട് വിൽപന റോക്കറ്റ് പോലെ കുതിച്ചുയർന്നു. ആവശ്യക്കാരിലേറെയും ഹോട്ടലുടമകളാണ്.
17500 മുതൽ 34000 രൂപവരെയാണ് സ്റ്റൗവിൻ്റെവില. കയ്യിൽ കിട്ടാൻ കുറച്ചധികം ദിവസം കാത്തിരിക്കണം.
വൈദ്യുതിയും വിറകും ഉപയോഗിചാണു സ്റ്റൗവിന്റെ പ്രവർത്തനം. ഒന്ന് ചൂടായി കിട്ടിയാൽ മണിക്കൂറുകളോളം സ്റ്റൗവിലെ കല്ലിൽ ചൂട് നിലനിൽക്കും. ഒരു ഗ്യാസ് ഉപയോഗിക്കേണ്ട സ്ഥാനത് നൂറ് രൂപയുടെ വിറക് തന്നെ ധാരാളം.
രണ്ട് വർഷം മുൻപാണ് കൊച്ചി എളമക്കരയിൽ തിരുവളുവർ വുഡ് സ്റ്റൗ പുറത്തിറക്കിയത്.






























