Home News Breaking News സുധാകരൻ എന്ന മാൻഡ്രേക്കിനെ ഇനി കോൺഗ്രസ് സഹിക്കട്ടെ, തകര്‍ക്കാന്‍ തീരുമാനിച്ച് സിപിഎം

സുധാകരൻ എന്ന മാൻഡ്രേക്കിനെ ഇനി കോൺഗ്രസ് സഹിക്കട്ടെ, തകര്‍ക്കാന്‍ തീരുമാനിച്ച് സിപിഎം

Advertisement

താമരക്കുളം(ആലപ്പുഴ).പാർട്ടി വിട്ട സുധാകരനെ കടന്നാക്രമിക്കാൻ ആരംഭിച്ച് സിപിഎം . സുധാകരന്റെ വീടിനു സമീപത്ത് സംഘടിപ്പിച്ച പ്രതിഷേധയോഗത്തിലാണ് നേതാക്കളും അണികളും ഒരേപോലെ സുധാകരനെ വാക്കുകൾ കൊണ്ട് കടന്നാക്രമിച്ചത്.എല്ലാ സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയിട്ടും കൂടെ കൊണ്ടുനടന്നതാണ് തങ്ങൾക്ക് പറ്റിയ തെറ്റ് എന്ന് ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു.ജി സുധാകരൻ എന്ന മാൻഡ്രേക്കിനെ ഇനി കോൺഗ്രസ് സഹിക്കട്ടെ എന്നായിരുന്നു ഏരിയാ കമ്മിറ്റി അംഗം ഓമനക്കുട്ടന്റെ പരിഹാസം’സുധാകരനെ സഖാവ് എന്ന് വിളിക്കരുതെന്നായിരുന്നു വേദിയുടെ മുന്നിലിരുന്ന സ്ത്രീകളുടെ ആവശ്യം

വിഎസ് അച്യുതാനന്ദൻറെ വീടിനുമുന്നിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ തന്നെ സുധാകരന് എതിരായ പാർട്ടിവികാരം അലയടിച്ചു.പാർട്ടിയെ വഞ്ചിച്ച സുധാകരന് ഇനി മാപ്പില്ല എന്നതായിരുന്നു അണികൾ ഏറ്റുവിളിച്ചത്.എല്ലാം നൽകിയിട്ടും പാർട്ടിയെ ചതിച്ചില്ലെ എന്ന് ചോദ്യം. പ്രതിഷേധ പ്രകടനം സുധാകരന്റെ വീടിനു സമീപത്തെ സമ്മേളന നഗരിയിൽ എത്തിയതോടെ നേതാക്കളുടെ ഊഴം.സ്വാഗത പ്രസംഗം മുതൽ തന്നെ സുധാകരനെ കടന്ന് ആക്രമിച്ചു നേതാക്കൾ.

തിരഞ്ഞെടുപ്പ് കാലത്ത് പോസ്റ്റർ ഒട്ടിക്കുമ്പോൾ അതിന് ചരിവുണ്ടോ എന്നുപോലും നോക്കാൻ വന്നിരുന്ന,സാധാരണ സഖാക്കളെ അവമതിച്ചിരുന്ന ആളായിരുന്നു സുധാകരൻ എന്ന് വിമർശനം.വലിയ ചുടുകാട്ടിലെ രക്തസാക്ഷി മണ്ഡപത്തിൽ ആർഎസ്എസുകാർക്ക് കയറാൻ അനുമതി നൽകിയത് സുധാകരൻ എന്ന രൂക്ഷ പരാമർശം’

സുധാകരൻ എന്ന മാൻഡ്രേക്കിനെ ഇനി കോൺഗ്രസ് സഹിക്കട്ടെ എന്നായിരുന്നു മറ്റൊരു പരാമർശം

also read:

സഹോദരൻ രക്തസാക്ഷിയായതുകൊണ്ടാണ് സുധാകരനോട് ബഹുമാനമുള്ളതെന്നും രക്തസാക്ഷിത്വത്തെ വരെ തള്ളിപ്പറഞ്ഞ ആളി ഇനി അംഗീകരിക്കില്ല എന്നും ജില്ലാ സെക്രട്ടറി നാസർ.പാർലമെന്ററി വ്യാമോഹം കൊടുമ്പിരി കൊണ്ടിരിക്കുകയാണ് സുധാകരന് എന്നും ഈ പാർട്ടിയെ വെല്ലുവിളിക്കരുതെന്ന് മുന്നറിയിപ്പ്. .അമ്പലപ്പുഴയിൽ ജയിക്കാമെന്ന് കരുതരുതെന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മണ്ണാണ് അമ്പലപ്പുഴയെന്നും മുന്നറിയിപ്പ്. ജില്ലാ സെക്രട്ടറിയുടെ പ്രസംഗത്തിനിടെ സുധാകരനെ സഖാവേ എന്ന് വിളിക്കരുതെന്ന് വേദിക്ക് മുന്നിൽ നിന്ന് ആവശ്യം

പ്രസംഗിച്ച എല്ലാ നേതാക്കളും സുധാകരനെ കടന്നാക്രമിച്ചതോടെ വരും ദിവസങ്ങളിലും രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽ സുധാകരനെതിരെ വലിയ പടയൊരുക്കം തന്നെ പാർട്ടിക്കുള്ളിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്.സുധാകരനെ അനുകൂലിക്കുന്ന പാർട്ടി അംഗങ്ങളെ അടിയന്തരമായി പുറത്താക്കാനും ഇന്ന് ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്.സംസ്ഥാന സെക്രട്ടറിയെ തന്നെ കൊണ്ടുവന്ന പ്രതിരോധം ഘടിപ്പിക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.വീടിനടുത്ത് വിളിച്ചു ചേർത്ത യോഗത്തിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ സുധാകരൻ എന്തു മറുപടി നൽകും എന്നുള്ളതാണ് കാത്തിരുന്നു കാണേണ്ടത്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here