തിരുവനന്തപുരം: കേരളത്തിൽഇടത് മുന്നണി മൂന്നാമതും അധികാരത്തിൽ വരും. എല്ലാക്കാലത്തും വിശ്വാസികളുടെ വിശ്വാസത്തെ മാനിക്കുന്ന പാർട്ടിയാണെന്നും ഒരു നിലപാട് മാറ്റവും ഞങ്ങൾ പറയുന്നില്ലന്നും ശബരിമല യുവതി പ്രവേശത്തെ സംബന്ധിച്ച് ചോദ്യത്തിന് മറുപടിയായി എം വി ഗോവിന്ദൻ പറഞ്ഞു.
നിയമപരമായ കാര്യങ്ങൾ നോക്കുമെന്നും ഉചിതമായ നിലപാട് സർക്കാർ സുപ്രീം കോടതിയിൽ നൽകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
കേന്ദ്ര സർക്കാരിനെതിരെ ശക്തമായ വിമർശനമാണ് എം വി ഗോവിന്ദൻ ഉയർത്തിയത്. ഇന്ത്യൻ മാർക്കറ്റ് അമേരിക്കയ്ക്ക് തുറന്ന് നൽകി.ഇന്ത്യ പൂർണ്ണമായും അമേരിക്കയ്ക്ക് വിധേയപ്പെട്ടു. കേന്ദ്രത്തിൻ്റേത് അപമാനകരമായ സമീപനമാണെന്നും അമേരിക്കയുടെ ജൂനിയർ പങ്കാളിയായി ഇന്ത്യ മാറിയെന്നും കോൺഗ്രസിൻ്റയും ബിജെപിയുടേയും നയം ഒന്ന് തന്നെ ആണന്നും
എം വി ഗോവിന്ദൻ പറഞ്ഞു.
ദേശീയപാത ഉദ്ഘാടനത്തിൽ നിന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയ നടപടിക്കെതിരെ കേരളത്തിൽ ശക്തമായ ജനവികാരം ഉയർന്നു വരിയാണന്നും സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നത് ഫെഡറലിസത്തിന് ചേർന്നതല്ലന്നും അദ്ദേഹം പറഞ്ഞു.
തെരത്തെടുപ്പുമായി ബന്ധപ്പെട്ട് ബൂത്ത്തലം വരെയുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ ഇടത് മുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.



































