Home News Breaking News കണ്ണൂര്‍ എന്നത് എന്റെ ഹൃദയ രക്തമാണ്,ത്രിവര്‍ണ്ണ പതാക നെഞ്ചിലേറ്റി എന്നും കോണ്‍ഗ്രസിന്റെ മുന്‍ നിരയിലുണ്ടാകും,അതൃപ്തി വെളിവാക്കി...

കണ്ണൂര്‍ എന്നത് എന്റെ ഹൃദയ രക്തമാണ്,ത്രിവര്‍ണ്ണ പതാക നെഞ്ചിലേറ്റി എന്നും കോണ്‍ഗ്രസിന്റെ മുന്‍ നിരയിലുണ്ടാകും,അതൃപ്തി വെളിവാക്കി കെ സുധാകരന്‍

Advertisement

കൊച്ചി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്കിടെ കണ്ണൂരുമായുള്ള തന്റെ ആത്മബന്ധം വ്യക്തമാക്കുന്ന പ്രതികരണവുമായി കെ സുധാകരന്‍. താന്‍ പാര്‍ട്ടിക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളെ സൂചിപ്പിച്ചാണ് സുധാകരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ത്രിവര്‍ണ്ണ പതാക നെഞ്ചിലേറ്റി എന്നും കോണ്‍ഗ്രസിന്റെ മുന്‍ നിരയിലുണ്ടാകുമെന്ന് കെ സുധാകരന്‍ എംപി പറയുന്നു.

കണ്ണൂര്‍ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോണ്‍ഗ്രസ്സ് എന്റെ മേല്‍വിലാസവുമാണ്. കണ്ണൂര്‍ ഹൃദയരക്തം ഇറ്റി വീണ മണ്ണാണ്. പൊരുതി വിജയിച്ച കോണ്‍ഗ്രസ്സുകാരുടെ ത്യാഗഭൂമിയാണ്. ആ മണ്ണിന് വേണ്ടി കോണ്‍ഗ്രസിന്റെ ത്രിവര്‍ണ്ണ പതാക നെഞ്ചിലേറ്റി കെ. സുധാകരന്‍ എന്നും മുന്നില്‍ തന്നെ ഉണ്ടാകും. സഹപ്രവര്‍ത്തകരുടെ ചോരവീണ മണ്ണില്‍, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ചങ്കു പിളര്‍ന്ന വിലാപങ്ങളുയര്‍ന്ന മണ്ണില്‍ കെ.സുധാകരന്‍ തലയുയര്‍ത്തി നില്ക്കും. ഞാന്‍ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ലെന്നും സുധാകരന്‍ പോസ്റ്റില്‍ പറയുന്നു

also read :

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ട എന്ന ഹൈക്കമാന്‍ഡ് തീരുമാനം അറിയിച്ചതിന് പിന്നാലെ സുധാകരന്‍ കടുത്ത അതൃപ്തിയിലാണെന്നായിരുന്നു റിപ്പോര്‍ട്ട്. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കെ ഇതില്‍ പങ്കാളിയാകാതെ സുധാകരന്‍ കണ്ണൂരിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here