തിരുവനന്തപുരം: ശബരിമല സ്വർണ്ണ കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഇന്നലെ മുൻ ദേവസ്വം മന്ത്രിക്കെതിരായി നൽകിയ ഗൂഢാലോചന പരാതിയിൽ കടകംപളളി സുരേന്ദ്രൻ മാധ്യമങ്ങളെ കണ്ടു. കടകംപള്ളി പറഞ്ഞത് – ഞാൻ ആരുടെയും സാമ്പത്തീക ഇടപാടിൽ ഇടപെട്ടിട്ടില്ല. എൻ്റെ സ്നേഹിതൻന്മാരിൽ ആരോ ഒരാൾ ആണ് ഈ പരാതിയ്ക്ക് പിന്നിൽ. അത് ആരാണന്ന് രണ്ടാഴ്ചയ്ക്കകം വെളിപ്പെടുത്താം.തെരഞ്ഞെടുപ്പ് അടുത്ത് വരികയല്ലേ, നിങ്ങൾ (മാധ്യമങ്ങൾ ) നടത്തിയ സർവേയിൽ ഇടത് മുന്നണിക്ക് അനുകൂലമാണല്ലോ കഴക്കൂട്ടം, ഞാനാകും സ്ഥാനാർത്ഥിയെന്നും ഏതാണ്ട് ഉറപ്പായ സ്ഥിതിക്ക് ഈ വ്യാജ പരാതിയ്ക്ക് പിന്നിൽ ആരായിരിക്കും എന്ന് നിങ്ങൾ (മാധ്യമങ്ങൾ ) കണ്ടെത്തിക്കേളു എന്നും കടകംപള്ളി പറഞ്ഞു. ഞാൻ ജനങ്ങളുടെ മനസ്സിലാണ്.ഇവിടെത്തെ ഓരോ വീടും എനിക്കറിയാം. നിങ്ങൾ എത്ര കരിവാരി തേക്കാൻ ശ്രമിച്ചാലും അതൊന്നും നടക്കില്ല. പോറ്റിയുടെ പരാതി കിട്ടിയപ്പോൾ അതിൽ പറയുന്ന തീയതിയിൽ എംഎൽഎ തുമ്പസ്റ്റേഷനിൽ ചെന്നിരുന്നോ എന്ന് നിങ്ങൾക്ക് സാമാന്യ നിലയിൽ ഒന്ന് അന്വേഷിക്കാമായിരുന്നു. നിങ്ങൾ അത് ചെയ്യാതെ വാർത്ത ബ്രേക്ക് ചെക്കുകയായിരുന്നു.അത് കൊണ്ട് നിങ്ങൾക്ക് എന്ത് കിട്ടിയെന്നും കടകംപള്ളി ചോദിച്ചു.കഴിഞ്ഞ 10 വർഷത്തിനിടയിൽ തുമ്പസ്റ്റേഷൻ്റെ ഉദ്ഘാടനത്തിന് വേണ്ടി മാത്രമാണ് അവിടെ പോയിട്ടുള്ളത്. പരാതിക്കാരിയെ അറിയുക പോലുമില്ലെന്നും കടകംപളളി മാധ്യമങ്ങളോട് പറഞ്ഞു.
Home News Breaking News പോറ്റിയുടെ പരാതിയ്ക്ക് പിന്നിൽ എൻ്റെ സ്നേഹിതൻന്മാരിലൊരാൾ,അന്വേഷിക്കാതെ വാർത്ത നൽകിയതിന് മാധ്യങ്ങളെ വിമർശിച്ച് കടകംപള്ളി
































