Home News Kerala കേരളത്തില്‍ അഭയം തേടിയെത്തിയ കുംഭമേളയിലെ വൈറല്‍ സുന്ദരി മൊണാലിസയുടെ വിവാഹത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി....

കേരളത്തില്‍ അഭയം തേടിയെത്തിയ കുംഭമേളയിലെ വൈറല്‍ സുന്ദരി മൊണാലിസയുടെ വിവാഹത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പങ്കെടുക്കും

Advertisement

തിരുവനന്തപുരം: കേരളത്തില്‍ അഭയം തേടിയെത്തിയ കുംഭമേളയിലൂടെ വൈറലായ മോണാലിസയുടെയും സുഹൃത്തിന്റെയും വിവാഹത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുക്കും. ഇന്ന് വൈകിട്ട് വിഴിഞ്ഞത്തെ ക്ഷേത്രത്തിലായിരിക്കും ചടങ്ങുകള്‍. മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയായ മോണാലിസ എന്നറിയപ്പെടുന്ന മോനി ഭോസ്ലെയും മഹാരാഷ്ട്ര സ്വദേശിയായ ഫര്‍മാന്‍ ഖാനും ഇന്ന് രാവിലെയാണ് തിരുവനന്തപുരം തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.
തന്റെ പിതാവ് മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കുന്നുവെന്നും സംരക്ഷണം വേണമെന്നുമായിരുന്നു മോണാലിസയുടെ ആവശ്യം. അന്യമതത്തില്‍പ്പെട്ട യുവാവിനെ വിവാഹം ചെയ്യാന്‍ കുടുംബം അനുവദിക്കുന്നില്ലെന്നും മോണാലിസ അറിയിച്ചിരുന്നു. സിനിമാചിത്രീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മോണാലിസ കൊച്ചിയില്‍ എത്തിയിരുന്നു. ഇതിനിടയില്‍ പിതാവുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതോടെയാണ് മോണാലിസയും യുവാവും തിരുവനന്തപുരത്ത് അഭയം തേടിയെത്തിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here