എറണാകുളം:
കേരളത്തിന് പുതിയ തുടക്കം ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എറണാകുളത്ത് എൻ ഡി എ തെരഞ്ഞടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ബി ജെ പിയിലും എൻ ഡി എയിലും ജനം വിശ്വാസം അർപ്പിക്കാൻ പോകയാണ്.
കേരളത്തിന് മഹത്തായ സംസ്കാരം പ്രകൃതി ഭംഗിയും ഉണ്ടായിട്ടും കേരളത്തിന് ഉണ്ടാകേണ്ട വികസനം ഇതുവരെ വരാത്തതിൻ്റെ കാരണം മാറി മാറി ഭരിച്ച ഇടത് വലത് മുന്നണികളാണ്. അതിവേഗ വികസനത്തിന്
5 വർഷം കൂടുമ്പോൾ ഇവർ മാറി മാറി വരുന്ന അവസ്ഥയ്ക്ക് മാറ്റം വേണം.
എൻ ഡി യുടെ ഭരണം വരണം. മാറാത്തതും ഇനി മാറും, കേരളം വികസിത കേരളമാകും ഇത് മോദിയുടെ ഗ്യാരൻ്റിയാണ്.
ലോകോത്തരമായ വലിയ സമ്മേളനങ്ങൾക്കായി കേരളം വേദിയാകണം. കേരളം ലോകത്തിൻ്റെ ആദ്യ ചോയിസാകണം.
വിനോദ സഞ്ചാരം വളരുന്നതോടൊപ്പം യുവാക്കളുടെ കഴിവ് സാങ്കേതിക വിദ്യ എന്നിവ വളരണം.കേരളത്തിൽ നിരവധി യുവാക്കൾ സ്റ്റാർട്ടപ്പ് ഉപയോഗപ്പെടുത്തി ഡ്രോൺ നിർമ്മിക്കുന്ന കാര്യം കോൺഗ്രസിൻ്റെ യുവരാജാവിനറിയില്ല.ബി ജെ പി അധികാരത്തിൽ വന്നാൽ പ്രതിഭകളായ യുവാക്കക്കാട് നീതി പുലർത്തും. എഐ സാങ്കേതിക വിദ്യ ഉൾപ്പെടെ ഉപയോഗപ്പെടുത്തിയുള്ള വികസനം എൻ ഡി എ അധികാരത്തിൽ വന്നാൽ കേരളത്തിൽ നടപ്പാക്കും.
യുദ്ധം മൂലം
പശ്ചിമേഷ്യയിൽ ദുരിതം അനുഭവിക്കുന്ന ഭാരതീയർക്ക് എല്ലാ സുരക്ഷയും സഹായവും നൽകുംമെന്നും മോദി പറഞ്ഞു. മലയാളികൾ ഉൾപ്പെടെയുള്ള ഭാരതിയുടെ സുരക്ഷയ്ക്ക് കേന്ദ്ര സർക്കാർ മുന്തിയ പരിഗണന നൽകുന്നു. ഭാരതം സ്വയംപര്യാപ്തമാകാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
കോൺഗ്രസ് ‘റീൽ’ നിർമ്മാണം മാത്രം നടത്തുകയാണെന്ന് മോദി കുറ്റപ്പെടുത്തി. കോൺഗ്രസും ഇടത് പക്ഷവും ആത്മനിർഭരത് ആശയത്തെ കുറ്റപ്പെടു ത്തുകയാണ്. ഇടത് വലത് മുന്നണികൾ പേരിൽ മാത്രമേ വ്യത്യാസമുള്ളൂ. അഴിമതിയിലും വികസനം തടയുന്നതിലും അവർ തുല്യരാണ്.ശബരിമല സ്വർണ്ണ കൊള്ളയിൽ ഇരുകൂട്ടരും തുല്യം നിൽക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോൺഗ്രസും ഇടത് പക്ഷവും അധികാരത്തിന് വേണ്ടി മുസ്ലിം ലീഗ്, പി ഡി പി തുടങ്ങി വർഗ്ഗീയ ചിന്താഗതിക്കാരുടെ സഹായം തേടുകയാണ്. ഇവരുടെ ഗൂഢാലോചനയ്ക്കിടയിലും എൻ ഡി എ സ്വപ്നം കാണുന്നത് വികസിത കേരളമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.


































