Home News Breaking News സ്വതന്ത്രനായി മത്സരിക്കുമെന്ന് സി സി മുകുന്ദൻ

സ്വതന്ത്രനായി മത്സരിക്കുമെന്ന് സി സി മുകുന്ദൻ

Advertisement

തൃശൂര്‍. സിപിഐയിൽ നിന്ന് പുറത്താക്കിയ നാട്ടിക എംഎല്‍എയും സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റിയംഗവുമായ സി സി മുകുന്ദൻ സ്വതന്ത്രനായി മത്സരിക്കും. പാർട്ടി പുറത്താക്കുമെന്ന ബോധ്യത്തോടെ തന്നെയാണ് കാര്യങ്ങൾ തുറന്ന് പറഞ്ഞത്. കൈകാലുകൾ ഇല്ലാത്തയാളുടെ പേരും ഫോട്ടോയും വെച്ച് പണം പിരിക്കാൻ പാർട്ടി ശ്രമിച്ചു.ഒരു സഹായവും പാർട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും സി സി മുകുന്ദൻ പറഞ്ഞു.

കടുത്ത പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും മുകുന്ദനനെ പുറത്താക്കിയതായി
സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റിയാണ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.

കഴിഞ്ഞ അഞ്ചുവര്‍ഷമായി പാര്‍ട്ടിയെ പ്രതിനിധീകരിച്ച് നാട്ടിക നിയോജകമണ്ഡലം എംഎല്‍എയായി പ്രവര്‍ത്തിക്കുന്ന സി സി മുകുന്ദന്‍ നിരന്തരമായി പാര്‍ട്ടി അച്ചടക്കം ലംഘിച്ചുകൊണ്ട് പാര്‍ട്ടിവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്നും സിപിഐ വ്യക്തമാക്കുന്നു. 22-ാം വയസ്സിൽ പാർട്ടി അംഗത്വം നൽകിയത് മുതൽ പാർട്ടി മുകുന്ദനും കുടുംബത്തിനും നൽകിയതൊക്കെ വിശദീകരിച്ചു കൊണ്ടായിരുന്നു പുറത്താക്കൽ വാർത്താക്കുറിപ്പ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here