Home News Kerala വിടവാങ്ങിയ വിഖ്യാത ചരിത്രകാരൻ കെ എൻ പണിക്കരുടെ സംസ്ക്കാരം നാളെ

വിടവാങ്ങിയ വിഖ്യാത ചരിത്രകാരൻ കെ എൻ പണിക്കരുടെ സംസ്ക്കാരം നാളെ

Advertisement

തിരുവനന്തപുരം: അന്തരിച്ച വിഖ്യാത ചരിത്രകാരൻ കെ.എൻ.പണിക്കർ (90) രുടെ സംസ്ക്കാരം നാളെ
വൈകിട്ട് നാലുമണിക്ക് ശാന്തികവാടത്തിൽ നടക്കും.
തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിൽ ആയിരുന്നു അന്ത്യം. നാളെ രാവിലെ പത്തു മണി മുതൽ ജവഹർ നഗറിലെ വീട്ടിൽ പൊതുദർശനം നടത്തും. തൊണ്ണൂറാം ജന്മദിനം കേരള ചരിത്ര ഗവേഷണ കൗൺസിൽ സമുചിതമായി ആഘോഷിക്കാനിരിക്കെയാണ് കെ.എൻ.പണിക്കർ വിടവാങ്ങിയത്.

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ മുൻ വൈസ് ചാൻസലറായിരുന്നു. ഡൽഹി ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ ചരിത്ര വിഭാഗം വകുപ്പുമേധാവിയായും സ്‌കൂൾ ഓഫ് സോഷ്യൽ സയൻസിന്റെ ഡീനായും ആർക്കൈവ്സ് ഓഫ് കണ്ടംപററി ഹിസ്റ്ററിയുടെ ചെയർമാനായും പ്രവർത്തിച്ചു. 2001 മുതൽ 2017 വരെ കേരള ചരിത്രഗവേഷണ കൗൺസിൽ അധ്യക്ഷൻ ആയിരുന്നു.

ALSO READ :

വിവിധ വിദേശസർവകലാശാലകളിൽ ഫെലോ ആയും വിസിറ്റിങ് പ്രഫസറായും സേവനമനുഷ്ഠിച്ചു. 2008 ൽ ഇന്ത്യൻ ചരിത്രകോൺഗ്രസ് അധ്യക്ഷനായി. നിരവധി ചരിത്രഗ്രന്ഥങ്ങൾ രചിച്ചു. ‘കലുഷിതമായ കാലം’ എന്ന പേരിൽ ആത്മകഥ പ്രസിദ്ധീകരിച്ചിരുന്നു. 2017 മുതൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിച്ചിരുന്നു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here