Home News Breaking News അന്ന് ഉമ്മൻചാണ്ടി ഗണേഷിനെ വിളിച്ച് രാജിവെക്കണമെന്ന് പറഞ്ഞു,ഇതില്‍ മുഖ്യമന്ത്രി ഇടപെട്ട് നടപടിയെടുക്കണം, തിരുവഞ്ചൂര്‍

അന്ന് ഉമ്മൻചാണ്ടി ഗണേഷിനെ വിളിച്ച് രാജിവെക്കണമെന്ന് പറഞ്ഞു,ഇതില്‍ മുഖ്യമന്ത്രി ഇടപെട്ട് നടപടിയെടുക്കണം, തിരുവഞ്ചൂര്‍

Advertisement

തിരുവനന്തപുരം.ഗണേഷ്കുമാർ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ .അവരവർ ചെയ്യുന്നത് അവരവർ തന്നെ അനുഭവിക്കട്ടെ. ഇതൊന്നും പ്രശ്നമല്ല എന്നാണ് ഗണേഷ്കുമാർ വിശദീകരിച്ചത്. ഇങ്ങനെയുള്ള ബന്ധങ്ങളുടെ നമ്പർ കൂടുന്നതാണ് ഭൂരിപക്ഷം വർധിപ്പിക്കുന്നത് എന്നാണ് മന്ത്രി പറഞ്ഞത്, ഇതാണോ കേരള സംസ്കാരം. നിയമവും ധാർമികവുമായി വശങ്ങളുണ്ട്

ആദ്യത്തെ സംഭവം ഉണ്ടായപ്പോൾ തിരുത്തുമെന്ന് പ്രതീക്ഷിച്ചതാണ്. അന്ന് ഉമ്മൻചാണ്ടി ഗണേഷിനെ വിളിച്ച് രാജിവെക്കണമെന്ന് പറഞ്ഞു, മന്ത്രിസ്ഥാനത്ത് തുടരുന്നത് ഭൂഷണമല്ല. ഔദ്യോഗികൃത്യ നിർവഹണത്തിൽ പൊലീസിനെ തടഞ്ഞു.മുഖ്യമന്ത്രി മറുപടി പറയണം.ഇതിൽ രാഷ്ട്രീയമില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here