Home News Breaking News ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നതിൽനിന്ന്പിന്മാറിയ ഇറാന്റെ നടപടി ആശ്വാസകരമെന്ന് പാണക്കാട് സാ ദിഖലി ശിഹാബ് തങ്ങൾ

ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നതിൽനിന്ന്പിന്മാറിയ ഇറാന്റെ നടപടി ആശ്വാസകരമെന്ന് പാണക്കാട് സാ ദിഖലി ശിഹാബ് തങ്ങൾ

Advertisement

കോഴിക്കോട്. ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നതിൽനിന്ന് പിന്മാറിയ ഇറാന്റെ നടപടി ആശ്വാസകരമെന്ന് പാണക്കാട്
സാദിഖലി ശിഹാബ് തങ്ങൾ

  • യുദ്ധം ഉടൻ അവസാനിപ്പിക്കാൻ രാജ്യാന്തര ഇടപെടൽ വേണം അയൽരാജ്യങ്ങളെ ആക്രമിക്കേണ്ടി വന്നതിൽ ഖേദം പ്രകടിപ്പിച്ച ഇറാൻ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്റെ നടപടി സ്വാഗതാർഹമാണ്. ഗൾഫ് രാജ്യങ്ങളിൽ മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് പ്രവാസികൾ കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ആശങ്കയിലായിരുന്നു. അവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളും വലിയ ഭയപ്പാടോടെയാണ് യുദ്ധത്തെ നോക്കിക്കണ്ടിരുന്നത്.

ലോകത്തെ ഒന്നടങ്കം ബാധിക്കുന്ന ഈ യുദ്ധം അവസാനിപ്പിക്കാൻ തുടങ്ങിയവർ തന്നെ മുൻകൈയെടുക്കണം.ഇറാന്റെ പരമാധികാരത്തെയും അധികാരത്തിന്റെ ഭാഗധേയം നിർണയിക്കാനുള്ള ആ രാജ്യത്തെ ജനങ്ങളുടെ അവകാശത്തെയും മാനിക്കണം.അമേരിക്കയും ഇസ്രായേലും കൂട്ടുകക്ഷികളായി നടത്തുന്ന ഈ യുദ്ധക്കുറ്റം മാനവരാശിക്ക് വലിയ ആപത്താണ് വരുത്തിവെക്കുന്നത്.

യുദ്ധം അവസാനിപ്പിക്കാൻ രാജ്യാന്തര ഇടപെടലും സമ്മർദ്ദവും ശക്തിപ്പെടണം.
ഐക്യരാഷ്ട്രസഭയും സമാധാനം ആഗ്രഹിക്കുന്ന ലോകനേതാക്കളും ഇന്ത്യൻ ഗവൺമെന്റും ഈ വിഷയത്തിൽ ഫലപ്രദമായ ഇടപെടൽ നടത്തി യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിന് ആക്കം കൂട്ടണമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here