ആലപ്പുഴ. പെരുമ്പളക്കാരുടെ ജീവിത സ്വപ്നം കരതൊട്ടു. കേരളത്തിലെ ഏറ്റവും വലിയ കായൽ പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.ആഘോഷപൂർവം നടന്ന ഉദ്ഘാടന ചടങ്ങിന് പിന്നാലെ പാലത്തിലൂടെ പെരുമ്പളം ദ്വീപിലേക്ക് KSRTC ബസ് സർവീസും തുടങ്ങി.
സ്വപ്നപാലം തുറന്നപ്പോൾ നടൻ മമ്മൂട്ടിയുടെ വാക്കുകൾ പോലെ പെരുമ്പളത്തുകാരുടെ ജീവിതവും മാറി. ഇരുകരകൾക്കിടയിൽ മഴവിൽ പാലം പെരുമ്പളത്തുകാരുടെ ദുരിത കഥകൾക്ക് വിരാമമിട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ നാട് മുറിച്ച് പാലം നാടിന് സമർപ്പിച്ച നിമിഷ ഉത്സവാഘോഷമാക്കി മാറ്റി.
കനത്ത ചൂടിലും ആവേശം കുറയാതെ ഉദ്ഘാടന ചടങ്ങ് ജനം ഏറ്റെടുത്തു.
ഔദ്യോഗിക വാഹനത്തിലാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും മറുകരയിൽ എത്തിയത്. എൽഡിഎഫ് സർക്കാരില്ലെങ്കിൽ പെരുമ്പളത്തുകാരെ ആരും തിരിഞ്ഞു നോക്കുമെന്ന് മുഖ്യമന്ത്രിയുടെ വാക്കുകൾ നിറഞ്ഞ കയ്യടി നേടി
പെരുമ്പളം പാലം തുടർഭരണത്തിന്റെ മാജിക് എന്ന മന്ത്രി മുഹമ്മദ് റിയാസ്.ദുരിത കഥകൾ മറന്ന് പല തലമുറയിൽപ്പെട്ട ആളുകൾ പാലം ഇരുകൈയും നീട്ടി സ്വീകരിച്ചു
മറുകരയിൽ നിന്ന് പെരുമ്പളം ദ്വീപെന്ന ബോർഡ് വച്ച് KSRTC ബസ് യാത്ര ആരംഭിച്ചത് പെരുമ്പളത്തുകാരുടെ ജീവിതത്തിന് മാറ്റങ്ങൾക്ക് വഴിവെക്കും































