തിരുവനന്തപുരം. നെയ്യാറ്റിൻകരയിൽ പതിനഞ്ചുകാരിയെ വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മരതത്തൂർ സ്വദേശിനി അനഘയാണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്ത്.
മാരായമുട്ടം ഹയർ സെക്കൻഡറി സ്കൂളിലെ 10-ാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്നു അനഘ. രാവിലെ വീട്ടിൽ നിന്നും കാണാതായ അനഖയെ അന്വേഷിച്ച് അമ്മ ശ്രീജയും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസെത്തി മൃതദേഹം നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. എന്നാൽ കുളത്തിന് ആഴം കുറവാണെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി.
മരതത്തൂരിലെ അമ്മയോടൊപ്പമാണ് അനഘ താമസിച്ചിരുന്നത്. അച്ഛൻ സുരേഷ് കുമാർ വിദേശത്താണ്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.






























