തിരുവനന്തപുരം.പ്രസിദ്ധീകിച്ച് വിവാദത്തിലായ PRD പരസ്യം മനോരമയും മാതൃഭൂമിയും നിഷേധിച്ചത്.യുഡിഎഫ് എൽഡിഎഫ് സർക്കാരുകളെ താരതമ്യം ചെയ്യുന്ന പരസ്യമാണ് വേണ്ടെന്നുവച്ചത്. മറ്റുപത്രങ്ങൾക്ക് കൊടുത്തതുപോലെ മനോരമയ്ക്കും മാതൃഭൂമിക്കും പിആർഡി പരസ്യം നൽകിയിരുന്നു
എഡിറ്റോറിയൽ തീരുമാനപ്രകാരം അത് നൽകില്ലെന്ന് പിആർഡിയെ പരസ്യ വിഭാഗം അറിയിച്ചു. വാർത്തകളെന്ന രീതിയിൽ യുഡിഎഫിനെ പരിഹസിച്ച് പിആർഡി നല്‍കിയ പരസ്യം വന്‍വിവാദമായി. ഹിന്ദു ദിനപത്രം അടക്കമുള്ള ദേശീയ മാധ്യമങ്ങളിലും മലയാള മനോരമ, മാതൃഭൂമി ഒഴികെയുള്ള മലയാളം പത്രങ്ങളിലും ആണ് പരസ്യം വന്നത്. എൽഡിഎഫിന് വേണ്ടി സർക്കാർ ചെലവിൽ കോടികളുടെ പരസ്യം ഹീനമായ പ്രചരണ തന്ത്രം ആണിത് എന്നും നിയമനടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി
ആനവണ്ടികൾ കട്ടപ്പുറത്ത്,പൂട്ടലിന്റെ വക്കിൽ കെ എസ് ആർ ടി സി 40% സ്കൂളുകളും അടച്ചു പൂട്ടൽ ഭീഷണിയിൽ കേരളം ഇനി ഇരുട്ടിൽ സാമ്പത്തിക വർഷത്തിന്റെ അവസാന ദിനം ട്രഷറി കാലി പെൻഷനുകൾ മുടങ്ങിയിട്ട് 18 മാസം എങ്ങും എത്താതെ ഗെയിൽ പൈപ്പ് ലൈൻ പദ്ധതി,ദേശീയപാത വികസനം മതിയാക്കി അതോറിറ്റി,ടാറിനും കുടിശിക റോഡ് പണി നിലച്ചു… ഇങ്ങനെ നീളുന്ന വാർത്തകൾ… പുസ്തകം വൈകിയെന്ന കാർട്ടൂൺ, കണ്ടാൽ ഒരു പത്രത്തിന്റെ മട്ട് പക്ഷേ, വാർത്തകളൊക്കെ സാങ്കൽപ്പിക രൂപകല്പനയാണ് എന്നുള്ള വളരെ ചെറിയ അടിക്കുറിപ്പ് ഉണ്ട്… ഇത് ഇന്ന് മലയാള മനോരമ മാതൃഭൂമി ഒഴികെയുള്ള മലയാളം പത്രങ്ങളിലും ഹിന്ദു ഇന്ത്യൻ എക്സ്പ്രസ് അടക്കമുള്ള ദേശീയ ദിനപത്രങ്ങളിലും വന്ന കേരള പിആർഡിയുടെ പരസ്യമാണ്. കോടികൾ ചെലവഴിച്ചുള്ള തെരഞ്ഞെടുപ്പ് പി ആർ. തൊട്ടടുത്ത പേജിൽ മറ്റൊരു വാർത്തയും ഉണ്ട്. ലാഭത്തിലേറി കെഎസ്ആർടിസിയുടെ തിരിച്ചെഴുന്നള്ളത്ത്,111 പുതിയ സ്കൂൾ കെട്ടിടങ്ങൾ കൂടി പൂർത്തിയായി കേരളത്തിൽ വെളിച്ച വിപ്ലവം, ശമ്പളപരിഷ്കരണ കമ്മീഷൻ പ്രഖ്യാപിച്ചു മുടങ്ങാതെ പെൻഷൻ കൈ നിറയ ക്ഷേമം ദേശീയപാത വികസനം പൂർണതയിലേക്ക് വികസനത്തിന് ഇന്ധനമായി ഗെയിൽ… അടുത്ത കൊല്ലത്തേക്കുള്ള പുസ്തകങ്ങൾ നേരത്തെ വിതരണം ചെയ്യുന്ന കാർട്ടൂണും ഉണ്ട് ഒപ്പം. സർക്കാർ ഖജനാവിൽ നിന്ന് എൽഡിഎഫിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പരസ്യം ആണെന്നുള്ള വിമർശനമാണ് ഇതിനെതിരെ പ്രതിപക്ഷം ഉയർത്തിയത്
കഴിഞ്ഞ ആഴ്ചയാണ് ഇരുണ്ട കാലം എന്ന പേരിൽ സിപിഎം ഒരു വെബ്സൈറ്റ് തുടങ്ങിയത്.യുഡിഎഫ് ഭരണകാലത്തെ പ്രശ്നങ്ങളും അഴിമതി ആരോപണങ്ങളും അടക്കം അതിൽ ഉന്നയിച്ചിട്ടുണ്ടായിരുന്നു. മകനെ തിരിച്ചുവരല്ലേ എന്ന പേരിലുള്ള ക്യാമ്പയിനും തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ തന്നെ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പത്രപരസ്യവും.

































