Home News Breaking News ‘ചാർട്ടർ വിമാനങ്ങൾ ഒരുക്കി അക്ബർ ട്രാവൽസ്

‘ചാർട്ടർ വിമാനങ്ങൾ ഒരുക്കി അക്ബർ ട്രാവൽസ്

Advertisement

കൊച്ചി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് പ്രതിസന്ധിയിലായ യാത്രക്കാർക്ക് ആശ്വാസവുമായി അക്ബർ ട്രാവൽസ് . യുഎഇയിൽ ഉള്ള മലയാളികൾക്കായി പ്രത്യേക ചാർട്ടർ വിമാനങ്ങൾ കമ്പനി ഏർപ്പാടാക്കിയത് നിരവധി പേർക്ക് നാട്ടിലെത്താൻ സഹായകമായി. 186 യാത്രക്കാരുമായി കൊച്ചിയിലേക്കും മുംബൈയിലേക്കും വിമാനങ്ങൾ പറന്നു.

യാത്രക്കാരുടെ സുരക്ഷിതവും സമയബന്ധിതവുമായ മടക്കയാത്ര ഉറപ്പാക്കുന്നതിൽ അക്ബർ ട്രാവൽസ് പ്രതിജ്ഞാബദ്ധമെന്ന് അക്ബർ ഗ്രൂപ്പ് സി എം ഡി ഡോ. കെ.വി. അബ്ദുൽ നാസർ അറിയിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ യാത്രക്കാർക്ക് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.

പ്രത്യേക ചാർട്ടർ വിമാനങ്ങൾ ഏർപ്പാടാക്കിയത് വിദേശത്ത് കുടുങ്ങിയ തന്നെപ്പോലുള്ള നിരവധി യാത്രക്കാർക്ക് ഉപകാരപ്രദമായെന്ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ നടി സ്വാസിക പറഞ്ഞു. അബുദാബിയിൽ ഒരു ദിവസത്തെ പരിപാടിക്കായി പോയ നടി അവിടെ കുടുങ്ങുകയായിരുന്നു.

Advertisement

1 COMMENT

Comments are closed.