Home News Kerala ഭാര്യയെ വഴക്കിനിടെ കഴുത്തില്‍ ഷോള്‍ മുറുക്കി കൊലപ്പെടുത്തി

ഭാര്യയെ വഴക്കിനിടെ കഴുത്തില്‍ ഷോള്‍ മുറുക്കി കൊലപ്പെടുത്തി

Advertisement

കൊച്ചി: എറണാകുളം കീഴില്ലത്ത് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. വഴക്കിനിടെ കഴുത്തില്‍ ഷോള്‍ മുറുക്കി കൊല്ലുകയായിരുന്നു.

കീഴില്ലം സ്വദേശിനി ബിജിമോള്‍ ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ലൈജു ഒളിവിലാണ്

ഇയാള്‍ക്കായി കുറുപ്പുംപടി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് 12:30 യോടെയാണ് സംഭവം. ഭാര്യയുടെ കഴുത്തില്‍ കടന്ന് ഷോളെടുത്ത് ഭർത്താവ് ഹോട്ടലില്‍ വച്ച്‌ ഇവരെ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

അതിനുശേഷം ഇയാള്‍ ഇവിടെ നിന്ന് പോവുകയും ചെയ്തു. അല്പം കഴിഞ്ഞ് എത്തിയ മകനാണ് അമ്മ അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ഉടൻതന്നെ റോഡിലിറങ്ങി മറ്റ് ആളുകളെ വിളിച്ചുവരുത്തി മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു. ഇവർ തമ്മില്‍ നേരത്തെയും വഴക്കുണ്ടായിരുന്നു എന്നാണ് പറയുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here