കോട്ടയം.‘കെ.അജിത്ത് സിപിഐയെ ചതിച്ചു’വെന്ന് സിപിഐ. സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ.സന്തോഷ് പ്രതികരിച്ചു. കെ.അജിത്ത് ബിജെപിയിലേക്ക് പോയത് പാർട്ടിയെ ചതിച്ച്. സ്ഥാനമാനങ്ങൾക്ക് വേണ്ടിയാണ് അജിത്ത് ബിജെപിയിൽ പോയത്. സിപിഐഅജിത്തിന് അർഹമായ എല്ലാ സ്ഥാനവും നൽകി.
സ്വന്തം നേട്ടത്തിന് വേണ്ടി വർഗീയ ശക്തികളുടെ കൂട്ടുപിടിച്ചു. വൈക്കത്ത് അജിത്ത് മത്സരിച്ചാലും കുഴപ്പമില്ല. വൈക്കത്ത് സിപിഐ മികച്ച വിജയം നേടും. മുൻ വൈക്കം എം എൽ എ കെ.അജിത്ത് ഇന്നലെയാണ് ബിജെപിയിൽ ചേർന്നത്


































