കോഴിക്കോട്.ബോംബാക്രമണം നടന്ന ബിതുൽ ബാലൻ്റെ തോടന്നൂരിലെ വീട് സന്ദർശിച്ച്
കെ.മുരളീധരൻ. അക്രമം തുടർന്നാൽ തിരിച്ചടിക്കുമെന്ന് മുരളീധരൻ. ക്രമസമാധാനനില ഭദ്രമായി തുടരണം എന്നത് കോൺഗ്രസിന്റെ ബാധ്യത അല്ല, അത് സംസ്ഥാന സർക്കാരിന്റെ ബാധ്യതയാണ്.
ഇപ്പോൾ നടക്കുന്ന അക്രമങ്ങൾ മുഖ്യമന്ത്രി യുടെ അറിവോടെ. യുഡിഎഫുകാർക്കെതിരെ എന്ത് അക്രമം ഉണ്ടായാലും നടപടി എടുക്കരുതെന്ന് മുഖ്യമന്ത്രി പൊലീസിനോട് നിർദ്ദേശിച്ചിട്ടുണ്ട്. ബോംബാക്രമണം കനഗോലുവിന്റെ തന്ത്രമല്ല പിണറായി ഗോലുവിന്റെ തന്ത്രങ്ങളാണ് ഇപ്പോൾ നടക്കുന്നത്
വീണാ ജോർജ് ആരോഗ്യമന്ത്രി എന്ന നിലയിൽ പരാജയം ആണെങ്കിലും നടിയെന്ന നിലയിൽ മികച്ച പെർഫോമൻസ്. കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പ് കാലത്തും വീണ ജോർജ് ഇതേ തന്ത്രം പയറ്റിയിരുന്നു. കഴുത്തിനു അസുഖം ഉള്ള മന്ത്രി കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തും കോളർ ധരിച്ചിരുന്നു. മോഹൻലാലിന് അഭിമുഖം നടക്കാൻ പണം കൊടുക്കേണ്ടതുണ്ട്. ഈ പണം അധികാരത്തിൽ വരുന്ന UDF സർക്കാർ കൊടുക്കേണ്ട അവസ്ഥയാണ്.
അതേസമയം കെ എസ് യു നേതാവിന്റെ വീടിന് നേരെയുണ്ടായ ബോംബ് ആക്രമണത്തിൽ DYFI ക്ക് പങ്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് വി.വസീഫ്. ആക്രമണം കനഗോലു തന്ത്രം ആകാം. പൊലീസ് അന്വേഷിച്ച് പ്രതികളെ കണ്ടെത്തട്ടെ. മന്ത്രിയെ കെ എസ് യു പ്രവർത്തകർ ആക്രമിച്ചിട്ടുണ്ടെന്ന് ആവർത്തിച്ച് വസീഫ്. ദൃശ്യങ്ങൾ വേണമെന്ന് വാശി പിടിക്കുന്നത് എന്തിന്?
കോൺഗ്രസ് നേതാക്കൾ ഇനാം പ്രഖ്യാപിച്ച് മന്ത്രിയെ അധിക്ഷേപിക്കുകയാണെന്നും വസീഫ് പറഞ്ഞു.































