Home News Breaking News പഴയ കെട്ടിടത്തിന്‍റെ സ്ളാബ് തകര്‍ന്നുവീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു

പഴയ കെട്ടിടത്തിന്‍റെ സ്ളാബ് തകര്‍ന്നുവീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു

Advertisement

കോഴിക്കോട്. വലിയങ്ങാടിയില്‍ പഴയകെട്ടിടത്തിന്‍റെ സ്ളാബ് തകര്‍ന്നുവീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു. ജബാര്‍,ബഷീര്‍,അഷറഫ് എന്നിവരാണ് മരിച്ചത്. കോര്‍പ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിക്കാനിട്ടിരുന്നതാണ്.അതിനുള്ളില്‍ കയറിയിരുന്നവരാണ് അപകടത്തില്‍പെട്ടത്. മറ്റ് 2 പേര്‍ക്ക് പരുക്കുണ്ട്.

ആദ്യം രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഗുരുതരനിലയില്‍ തുടര്‍ന്ന ഒരാള്‍കൂടി മരിക്കുകയായിരുന്നു.

പഴകിനശിച്ച കെട്ടിടം പൊളിച്ചു നീക്കാന്‍ വൈകിയതാണ് അപകടമായത്.ഇതിനുള്ളില്‍ ചില സ്ഥാപനങ്ങളുടെ ഗോഡൗണ്‍ പ്രവര്‍ത്തിക്കുകയായിരുന്നു. കെട്ടിടത്തിന്‍റെ ഈ ഭാഗത്ത് തൊഴിലാളികള്‍ വിശ്രമിക്കുക പതിവായിരുന്നു. ജോലി ചെയ്ത് വിശ്ര മിച്ചവരുടെ മീതേയാണ് കെട്ടിടഭാഗം വീണത്. മുന്‍പ് പാസ്പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന് ഏഴുപത് വര്‍ഷമെങ്കിലും പഴക്കമുണ്ട്. കെട്ടിടം വ്യാപാരികള്‍ ഒഴിഞ്ഞുനല്‍കാത്തതാണ് പൊളിക്കലിന് തടസമായതെന്നും പറയുന്നു. എന്നാല്‍ കര്‍ശനമായി ഒഴിക്കാന്‍ കോര്‍പ്പറേഷന്‍ നീക്കം നടത്തിയില്ലെന്നാണ് ആക്ഷേപം. രണ്ട് ആഴ്ചമുമ്പ്പോലും പുതിയ സ്ഥാപനം തുറന്നു.

Advertisement