Home News Breaking News വി ഡി സതീശനെ  തളയ്ക്കണം, പറവൂര്‍ മണ്ഡലം ഏറ്റെടുക്കാന്‍ സിപിഎം ആലോചിക്കുന്നു

വി ഡി സതീശനെ  തളയ്ക്കണം, പറവൂര്‍ മണ്ഡലം ഏറ്റെടുക്കാന്‍ സിപിഎം ആലോചിക്കുന്നു

Advertisement

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെ  തളയ്ക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലയിലെ പറവൂര്‍ മണ്ഡലം ഏറ്റെടുക്കാന്‍ സിപിഎം ആലോചിക്കുന്നു. ഇതു സംബന്ധിച്ച് സിപിഎമ്മിലും സിപിഐയിലും അനൗപചാരിക ചര്‍ച്ചകള്‍ ആരംഭിച്ചതായി സൂചനയുണ്ട്. പറവൂര്‍ മണ്ഡലവും ജില്ലയിലെ മറ്റൊരു മണ്ഡലവുമായി വെച്ചു മാറുന്നതാണ് ആലോചനയിലുള്ളത്.

ഔപചാരിക സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കിലും, പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഒതുക്കുക ലക്ഷ്യമിട്ടാണ് എറണാകുളം ജില്ലയിലെ സീറ്റില്‍, സിപിഎമ്മും എല്‍ഡിഎഫ് ഘടകകക്ഷിയും തമ്മില്‍ അനൗപചാരിക ചര്‍ച്ച നടക്കുന്നത്. നിയമസഭയില്‍ പറവൂരിനെ പ്രതിനിധീകരിക്കുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി അഞ്ച് വിജയങ്ങളാണ് നേടിയത്.

ഔദ്യോഗിക തീരുമാനമൊന്നും എടുത്തിട്ടില്ലെങ്കിലും, നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്ത്രപരമായ നിലപാട് സ്വീകരിക്കുന്നതാണ് ആലോചനയിലുള്ളത്. ഫെബ്രുവരി 23 ലെ എല്‍ഡിഎഫ് യോഗത്തിന് ശേഷം ഇടതു പാര്‍ട്ടികള്‍ക്കിടയില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടായേക്കും. പറവൂര്‍ മണ്ഡലത്തില്‍ സിപിഐയാണ് മത്സരിച്ചു വരുന്നത്.

Advertisement