Home News Breaking News സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. രണ്ട് കോടി 69 ലക്ഷം വോട്ടർമാരാണ് പട്ടികയിലുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ പട്ടിക ലഭ്യമാണ്. https://electoralsearch.eci.gov.in/ എന്ന വെബ്സൈറ്റിൽ നിങ്ങളുടെ വോട്ടർ ഐഡി നമ്പർ ഉപയോഗിച്ചോ, പേര്, മൊബൈൽ ഉപയോഗിച്ചോ പരിശോധിക്കാവുന്നതാണ്.

1.31 കോടി പുരുഷൻമാർ – 1.38 കോടി സ്ത്രീകളും പട്ടികയിൽ ഉൾപ്പെടുന്നു. 277 തേർഡ് ജെൻഡർ, 2.23 ലക്ഷം പ്രവാസി, 4.24 ലക്ഷം പുതിയ വോട്ടർമാർ മാരും അന്തിമ വോട്ടർ പട്ടികയിൽ ഇടം നേടി. ഡിസംബറിൽ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ 24 ലക്ഷം പേർ പുറത്തായിരുന്നു. മരണപ്പെട്ടവർ, വിദേശ പൗരത്വം സ്വീകരിച്ചവർ ഉൾപ്പെടെ 53229 പേർ കൂടി ഹിയറിങ്ങിനു ശേഷം വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി. എന്നാൽ ഹിയറിംഗിന് ശേഷം കരട് പട്ടികയിൽ നിന്ന് 15.11 ലക്ഷം വോട്ടർമാരുടെ വർദ്ധനവും ഉണ്ടായിട്ടുണ്ട്.

Advertisement