Home News Breaking News പൊലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞ് കൊല്ലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ സിപിഎം നേതാവിന് വീണ്ടും പരോൾ

പൊലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞ് കൊല്ലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ സിപിഎം നേതാവിന് വീണ്ടും പരോൾ

Advertisement

കണ്ണൂർ: പൊലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞ് കൊല്ലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ സിപിഎം നേതാവിന് വീണ്ടും പരോൾ. പയ്യന്നൂർ ന​ഗരസഭയിലെ കൗൺസിലർ കൂടിയായ സിപിഎം നേതാവ് വി കെ നിഷാദിന് ഏഴു ദിവസത്തേക്കാണ് പരോൾ അനുവദിച്ചത്. ഹൈക്കോടതിയാണ് പരോൾ അനുവദിച്ചത്.

ഒരു മാസത്തെ പരോള്‍ കഴിഞ്ഞ് മൂന്നാഴ്ച പിന്നിടുമ്പോഴാണ് വീണ്ടും പരോൾ.പിതാവിന്റെ അസുഖം ചൂണ്ടിക്കാട്ടിയാണ് സെൻട്രൽ ജയിലിൽ നിന്നിറങ്ങിയത്. സൂപ്രണ്ട് തള്ളിയപ്പോൾ ഹൈക്കോടതിയെ സമീപിച്ചാണ് ഉത്തരവ് നേടിയത്.പോലീസിനെ ബോംബറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ശിക്ഷിച്ചത്. കൂട്ടുപ്രതിയായ ടി.സി.വി നന്ദകുമാർ ഇപ്പോൾ പരോളിലാണ്

ഇരുവരെയും 20 വർഷത്തേക്ക് ശിക്ഷിച്ചത് കഴിഞ്ഞ നവംബർ 25 ന്

Advertisement