Home News Kerala ആറ് വയസുകാരിയെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവം: പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്‌

ആറ് വയസുകാരിയെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവം: പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്‌

Advertisement

കൊച്ചി: കൊച്ചി എളമക്കരയിൽ ആറുവയസുള്ള മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ‍ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ. പെണ്‍കുട്ടി പീഡനത്തിന് ഇരയായി. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് പീഡന വിവരം കണ്ടെത്തിയത്. മരണത്തിന് മണിക്കൂറുകൾക്ക് മുമ്പും പീഡനം നടന്നു.

പീഡിപ്പിച്ച ആളെ പറ്റി സൂചന ലഭിച്ചെന്ന് പോലീസ്. സംഭവത്തിൽ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ 16നാണ് മകളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തത്.

അമ്മ അന്ന് വീട്ടിലുണ്ടായിരുന്നില്ല. മടങ്ങിയെത്തിയപ്പോഴായിരുന്നു യുവതി ഭര്‍ത്താവിനെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് കൊല നടത്തിയെന്നായിരുന്നു നിഗമനം.

Advertisement